സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം ഒരു വ്യക്തി തന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുകയും അതെ സമയം അവഗണിക്കുകയും ചെയുന്ന ഒരു കാര്യമാണ് വ്യക്തിശുചിത്വം. അതെ മനുഷ്യൻ വ്യക്തിശുചിത്വത്തെപ്പറ്റി ഏറ്റവും കൂടുതൽ വേവലാതിപ്പെടുന്ന ഒരു കാലഘട്ടം അതായത് ഇന്നേവരെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രതിസന്ധിയേറിയ ഒരു ഘട്ടത്തിലൂടെയാണ് കൊറോണ, (കോവിഡ് 19) മനുഷ്യനെ കൊണ്ടുപോകുന്നത് ഈയൊരു കാലയളവിൽ വ്യക്തിശുചിത്വം എന്നാ വാചകം വീണ്ടും സമൂഹത്തിൽ ചർച്ചയാവുകയാണ്. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണിത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, സാർസ് (SARS) വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, എച്ച് ഐ വി, ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മാസ്ക്കോ തുവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധകൾ ചെറുക്കും.ഇങ്ങനെയൊക്കെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾക്ക് ചെയ്യാൻ കഴിഞ്ഞാൽ.... ഉറപ്പായും കൊറോണ പോലെയുള്ള അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയും.... നാം ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെയും വ്യക്തിശുചിത്വത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുക.... അങ്ങനെ രോഗവിമുക്തമായ നല്ലൊരു നാളയെ നമ്മുക്ക് സ്വപ്നം കാണാം അഖില പി. അനിൽ 9B സി.എം.എസ്.എച്ച്.എസ്. കുമ്പളാംപൊയ്ക
സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |