ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ലോക്ഡൗൺ കാലത്തെ നമ്മുടെ നാട്

12:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ കാലത്തെ നമ്മുടെ നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ കാലത്തെ നമ്മുടെ നാട്

ലോകം ഒരു മഹാമാരിക്കെതിരെ പൊരുതുകയാണ്. ഒറ്റക്കെട്ടായി മറ്റെല്ലാം മറന്നുള്ള ആ പോരാട്ടത്തിൽ ഏറെപ്പേർ വീഴുന്നു. കുറേപ്പേർ അതിജീവിക്കുന്നു. കേരളം ഈ അതിജീവനത്തിൽ ഒരു പരിധി വരെ വിജയിച്ചു. കേരളം നമ്മുടെ രാജ്യത്തിനു മാതൃകയാകുന്നു. ലോകം അംഗീകരിക്കുന്നു

      അന്നന്ന് അധ്വാനിച്ച് കുടുംബം പുലർത്തുന്ന കോടിക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് ദുരിത കാലമാണിത്. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടർന്നുണ്ടായ അടച്ചു പൂട്ടലും അവരുടെ ജീവനോപാധിയാണ് ഇല്ലാതാക്കിയത്. ഈ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യവും ഭക്ഷണവും ഒരുക്കി. ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങൾക്കായി സൗജന്യ ഭക്ഷണം നൽകാൻ കമ്മ്യൂണിറ്റി കിച്ചൻ പോലുള്ള നല്ല പ്രവർത്തനങ്ങൾ സർക്കാരിന്റെ നേത്യത്വത്തിൽ നടന്നു. ഈ ദുരന്തകാലത്ത് മുഴുവൻ കുടുംബത്തിനും സൗജന്യ അരിയും പാവപ്പെട്ടവർക്ക് പലവ്യഞ്ജന കിറ്റും നൽകി നമ്മുടെ കൊച്ചു കേരളം മാതൃകയായി
     ഈ ലോക് ഡൗൺ കാലത്ത് പ്രശംസിക്കേണ്ട പല മേഖലയുണ്ട്. അതിൽ പ്രധാധം 24 മണിക്കൂറും രോഗികളെ  പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ജീവൻ പണയം വെച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്ന പോലീസ് സേന, അണുനാശിനി തളിച്ച് പൊതുസ്ഥലങ്ങൾ ശുചിയാക്കുന്ന അഗ്നിശമന സേനാംഗങ്ങൾ എന്നിവരെ നമിക്കുന്നു. എത്രയും പെട്ടന്ന് ഈ വൈറസിൽ നിന്നും മോചനം നേടാനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാം. പ്രാർത്ഥിക്കാം
വിസ്മയ വിനീഷ്
5 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം