പരിസ്ഥിതിയെന്നാലൊരുചക്രം പതിയെത്തിരിയുന്നൊരു ചക്രം ചെറുപുഴു തൊട്ടിട്ടാനയടക്കം പരസ്പരംപെടുമൊരു ചക്രം അതിൻ തിരിച്ചിലിനക്ഷമതാകും പ്രകൃതിയെന്നൊരു മായാജാലം അതിൻ്റെ ജാലക്കാരനതല്ലോ ഈശ്വരനെന്നൊരു സങ്കൽപ്പം എല്ലാ ജീവനുമോക്സിജ നേകി തളിർത്തുലഞ്ഞൊരു സസ്യ ഗണം വേണ്ടും ഭക്ഷ്ണധാന്യ മൊരുക്കി സർവ്വം നൽക്കും ധാതാക്കൾ അവർക്കു മുന്നിൽ അർപ്പിക്കുന്നേൽ എന്നുടെ നിത്യ നമസ്കാരം "നമ്മുടെ നിത്യ നമസ്കാരം"