ഓർമ്മകൾ മാത്രം വസിക്കുന്നൊരെൻ- ബാല്യകാലം. നീട്ടിക്കുറിച്ചുളള കവിതകൾ പോലെ നിറഞ്ഞുനിൽക്കുന്നൊരെൻ ബാല്യകാലം. നിന്നെക്കുറിച്ചുളള ഓർമ്മകൾ പൂക്കുന്ന - ബാല്യകാലം. മധുരങ്ങളേറിയമാമ്പഴമുള്ളൊരെൻ - ബാല്യകാലം. പാടവും,പുഴകളും,കേരമരങ്ങളുമുള്ളൊ - രെൻ ബാല്യകാലം. ചെടികളും പൂക്കളും വിരിഞ്ഞുനിൽക്കുന്നൊരെൻ ബാല്യകാലം. ഓർമ്മകൾ നീളുന്നൊരെൻ ബാല്യകാലം