ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം.

11:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19040 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം.

ഒരു സുപ്രഭാതത്തിൽ.... ദേ, നിങ്ങൾ ആ ന്യൂസ് ഒന്നു ഓൺ ചെയ്തേ, നാട്ടിൽ ഇനി ഒരു മാസത്തേക്ക് ലോക്ഡൗൺ ആണെന്ന്.എന്തിനാണെന്നൊന്നും അറിഞ്ഞൂട.... അച്ഛൻ ടി.വി ഓൺ ചെയ്തു.ലോകത്ത് ഇന്നുമുതൽ ലോക്ഡൗൺ.പതിനായിരത്തോളം പുതിയ കോവിഡ് കേസുകൾ അമേരിക്കയിൽ...അപ്പോഴതിനു മരുന്നുകളൊന്നും കണ്ടുപിടിച്ചില്ലേ .? അച്ഛന്റെ ചോദ്യം.ഇല്ലന്നേ.. അമ്മ.ഇനി നമ്മൾ എന്തു ചെയ്യും.അപ്പോൾ മകൾ അമ്മു എണീറ്റ് വന്നു പല്ലു തേച്ചുമുഖം കഴുകി യൂണിഫോം തേച്ചു തരാൻ അമ്മയോട് ആവശ്യപ്പെട്ടു.ന്റെ അമ്മൂ, സ്കൂളെല്ലാം അടച്ചു.കൊറോണ എന്ന രോഗം ലോകത്താകെ പടർന്നു.അമ്മ പറഞ്ഞു.കൂടെക്കൂടെ ടിവിയിൽനിന്നും ഇതിനെ പ്രതിരോധിക്കണമെങ്കിൽ ശരീരം ശുചിയാക്കണമെന്നും കൈകൾ രണ്ടും ഇടക്കിടക്ക് 20 സെക്കന്റ് നന്നായി സോപ്പിട്ട് കഴുകുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക, പുറത്തിറങ്ങാതിരിക്കുക..എന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അച്ഛൻ പറഞ്ഞു..പണിയില്ലാതെ നമ്മളിനി എന്തു ചെയ്യും.എന്തെങ്കിലും വഴിയുണ്ടാകും, അമ്മ അച്ഛനെ ആശ്വസിപ്പിച്ചു. അപ്പോൾ ഒരു ദിവസം അമ്മുവിന്റെ കൂട്ടുകാർ അവളെ കളിക്കാൻ വിളിക്കാൻ വീട്ടിലേക്കു നടന്നുവരുന്നത് അവൾ ദൂരെനിന്ന് കണ്ടു.അമ്മു ഓടിച്ചെന്ന് വാതിലിന്നരികിൽ നിന്നുകൊണ്ട് കൂട്ടുകാരെ ഇപ്പോൾ കളിക്കാനുള്ള സമയമല്ല.രോഗപ്രതിരോധത്തിനാണ് ഒരുങ്ങേണ്ടത്.ഇപ്പോൾ പടർന്നുപിടിച്ച ഈ കൊറോണയെ തടയാൻ മരുന്നില്ലാത്തതുകൊണ്ട് പ്രതിരോധം മാത്രമേ രക്ഷയുള്ളൂ എന്നു പറഞ്ഞുകൊണ്ട് അവളുടെ അമ്മ നൽകിയ നിർദേശങ്ങൾ എല്ലാം കൂട്ടുകാരോട് പങ്കുവെച്ചു.ശാരീരിക അകലം പാലിക്കൽ , വ്യക്തിശുചിത്വം എന്നിവ വളരെ പ്രധാനമാണ്.അല്ല അമ്മൂ നമുക്ക് ഇത് വന്നാൽ എങ്ങിനെയാ തിരിച്ചറിയുക  ? ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ ?. ഉണ്ടല്ലോ, ചുമ,പനി, തൊണ്ടവേദന, ശ്വാസതടസം,തളർച്ച എന്നിവ ഉണ്ടാകാം.നാം പുറത്തിറങ്ങി വൈറസിനെ വീട്ടിലേക്കു കൊണ്ടുവന്നാലേ വൈറസ് വീട്ടിലെത്തൂ.അതുകൊണ്ട് ആരും പുറത്തിറങ്ങാതെ നമുക്ക് വൈറസിനെ തടയാം,രോഗത്തെ പ്രതിരോധിക്കാം.എന്നാൽ ഇനി രോഗപ്രതിരോധത്തിനായി നമുക്ക് പ്രവർത്തിക്കാം എന്ന് പറഞ്ഞുകൊണ്ട് അവർ പിരിഞ്ഞു. ഗുണപാഠം. അറിവു പകരുന്നതും രോഗവിമുക്തിയെ സഹായിക്കും.

റിൻഷാന എ.
9 ബി. ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം.മലപ്പുറം. കുറ്റിപ്പുറം.
കുറ്റിപ്പുറം. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ