ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/രോഗപ്രതിരോധശേഷി കൂട്ടാൻ ഭക്ഷണങ്ങൾ

11:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി കൂട്ടാൻ ഭക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധശേഷി കൂട്ടാൻ ഭക്ഷണങ്ങൾ

കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 'വർദ്ധിച്ചതോടെ കേരളം വളരെ ആശങ്കയിലാണ്.സാധാരണ മൂക്കൊലിപ്പിനെ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നാൽ പരിഭ്രാന്തിയല്ല കരുതലാണ് കൊറോണയെ നേരിടാൻ നമുക്കു വേണ്ടത്.ഇതിന് രോഗ പ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷക ഗുണമുള്ള ഭക്ഷണം കഴിച്ച് രോഗ പ്രതിരോധശേഷി നമുക്ക് വർദ്ധിപ്പിക്കാവുന്നതാണ്. രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.ഇതിൽ ഒന്നാമത്തേതാണ് കുരുമുളക്. ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്. രണ്ടാമതായി രോഗല്ല തിരോധശേഷി വർദ്ധിപ്പിക്കുന്നത് ഇഞ്ചിയും വെളത്തുള്ളിയുമാണ്. എത്ര കടുത്ത ശരീരവേദനയും മാറ്റാൻ ഇവയ്ക്ക് കഴിവുണ്ട്. മൂന്നാമതായി രോഗ പ്രതിരോധശേഷി കൂട്ടുന്ന ഒന്നാണ് തുളസി ജലദോഷപ്പനിക്കും തൊണ്ടവേദനയ്ക്കും ഏറ്റവും ഫലപ്രദമാണ് തുളസി.നാലാമതായി രോഗ പ്രതിരോധശേഷി കൂട്ടാൻ ഉത്തമമായതാണ് തേനും മഞ്ഞളും. അണുക്കളെ നശിപ്പിക്കാനും ക്യാൻസറിനെ ചെറുക്കാനും വരെ ഇവ സഹായിക്കുന്നു. കൊറോണ വൈറസ്സിനെ ചെറുക്കാൻ രോഗ പ്രതിരോധശേഷി വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ ഇങ്ങനെയുള്ളവ ഉൾപ്പെടുത്തി നമുക്ക് ആരോഗ്യത്തോടെ ജാഗ്രതയോടെ കോവിഡിനെ നേരിടാം.

അസ് ലഫ് സജാദ് പി
4 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം