അകലത്തിരിക്കാം അടുത്തിടാൻ ആനന്ദചിത്തരായ്- തീർന്നിടാൻ ആരോഗ്യ ശീലങ്ങളിപ്പോൾ വളർത്തിടാം അമ്മക്ക് വേണ്ടി സഹായങ്ങൾ ചെയ്തിടാം കൈകൾ കഴുകീടാം മാസ്ക് ധരിച്ചിടാം നിത്യവും വൃത്തിയായ് വസ്ത്രം ധരിച്ചിടാം കഥകൾ പറഞ്ഞിടാം പാട്ടുകൾ പാടിടാം ഓടിക്കളിച്ചിടാം ചിത്രം വരച്ചിടാം പുസ്തകകൂട്ടുകാർ ക്കൊപ്പം നടന്നിടാം അക്ഷരലോകത്തെ യൽഭുതം കണ്ടിടാം ചിന്തയിൽ കയ്യുകൾ കോർക്കാം.... കാണാതെ മനസുകൾ ചേർക്കാം...... നല്ലൊരുനാളയെ സ്വപ്നവും കണ്ടിട്ടു ശാന്തരായ് വീട്ടിലിരിക്കാം