ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/പഞ്ഞീർപൂക്കൾ
പഞ്ഞീർപൂക്കൾ
ആമ്പൽക്കുളത്തിലെ വെള്ളം വറ്റി . കുഞ്ഞുമീനുകളെ കൊത്തി തിന്നാൻ ചക്കി പരുന്തും നീലപൊന്മാനും വന്നു . കുഞ്ഞു - മീനുകളെ എങ്ങനെ രക്ഷിക്കും ? കിച്ചു തലപുകഞ്ഞാലോചിച്ചു . വെള്ള ടാങ്കിലെ മുഴുവൻ വെള്ളവും കുളത്തിൽ നിറച്ചു . ഒരു വലിയ വല കൊണ്ടു വന്ന് കുളം മുഴുവൻ മൂടി വെച്ചു . ആമ്പൽ കുളത്തിലെ കുഞ്ഞു മീനുകളെ രക്ഷിച്ച കഥ രണ്ടാം ക്ലാസ്സിലെ അവന്റെ എല്ലാ കൂട്ടുകാരോടും പറഞ്ഞു . അവരെല്ലാവരും വളരെ സന്തോഷിച്ചു . കുളത്തിലെ രണ്ടുമൂന്നു മീനുകളെ പിടിച്ച് കിച്ചു കുപ്പിയിലിട്ടു വളർത്തി . ദിവസേന വെള്ളം മാറ്റി അവയെ സംരക്ഷിച്ചു . മീനിന്റെ പഴയ വെള്ളം അവനവൻറ പഞ്ഞിനീർ ചെടിയിലാണ് ഒഴിച്ചത് . കുറേ ദിവസം കഴിഞ്ഞപ്പോൾ ആ ചെടി നിറയെ പഞ്ഞിർപുക്കൾ . ഹായി എന്റെ പഞ്ഞീർ ചെടി പൂത്തു . കിച്ചു തുള്ളിച്ചാടി.
|