ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

11:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koppam 43410 (സംവാദം | സംഭാവനകൾ) (.)
പരിസ്ഥിതി സംരക്ഷണം

ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി .ഭൗതിക പ്രതിഭാസങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യന്റെ ആർത്തി മൂലം പ്രകൃതി നശിച്ച് കൊണ്ടിരിക്കുകയാന്. നമുക്ക് ഭക്ഷണവും പാർപ്പിടവും ശുദ്ധവായുവും തരുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .അമ്മയാണ് ഭൂമി .അമ്മയ്ക് നിലനിൽപ്പില്ലെങ്കിൽ മക്കളായ നമ്മുടെ നാശവും ആരംഭിക്കുന്നു. ഒരു വീട്ടിലെ അംഗങ്ങൾക്കെല്ലാം വിശപ്പകറ്റുന്ന അമ്മയെ പോലെയാണ് ഭൂമിയും . ഭൂമി ദേവിയാണ് അമ്മയാണ് . ക്ഷമയുടെ രൂപമാണ് അമ്മ ഒരു പരിധി വരെ നമ്മെ അമ്മ കാക്കും അമ്മയുടെ ക്ഷമ നശിച്ചാൽ അത് നമുക്ക് കൊടിയ ശാപമായി നമ്മളെ വെന്തെരിക്കും' അത് കൊടിയ ചൂടാകാം പേമാരിയായി പെയ്തിറങ്ങാം. അത് നമ്മളെ അനന്ത സാഗരത്തിൽ കൊണ്ട് തള്ളാം കത്തുന്ന തീക്കനലാകാം . മഹാമാരിയാകാം

     അമ്മയുടെ ശാപം ആർക്കും ഏൽക്കാതിരിക്കട്ടെ ഭൂമിയാകുന്ന അമ്മയെ വണങ്ങി അമ്മയെ കാർന്നു തിന്ന‍ുന്ന  JCB കളായി മാറാതെ കരുതലോടെയും സ്നേഹത്തോടെയും കാത്ത് രക്ഷിക്കാം

വൈക്കം മുഹമ്മദ് ബഷീറിന്റെ വരികൾ എനിക്ക് ഓർമ വരികയാണ്.ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് അത് മനുഷ്യന്റെ മാത്രം സ്വത്തല്ല. നമുക്ക് ഇപ്പോഴത്തെ കാര്യം തന്നെ എടുക്കാം മനുഷ്യന്റെ എല്ലാ കൊള്ളരുതായ്മക്കും ലോക്ക് ഡൗൺ പറഞ്ഞു. മനുഷ്യൻ നാല് ചുവരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടു. എല്ലാമാണെന്ന് പറഞ്ഞ മനുഷ്യൻ എത്തിപിടിക്കാനായി ഒന്നുമില്ല എന്ന് അഹകരിച്ച മനുഷ്യൻ നോക്കിനിൽക്കെ ആകാശത്ത് കൂടി പക്ഷികൾ പറന്നു വിമാനങ്ങൾ തറയിലും കിളികൾ ചിലച്ചു വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോൺ മുഴക്കമില്ലാതെ പൂക്കൾ ചിരിച്ചു മരങ്ങൾ നിവർന്നു നിന്നു മരം വെട്ടുകരനെ പേടിക്കാതെ പുഴകൾ ഒഴുകി ഫാക്ടറികളിലെ മലിനജലമില്ലാതെ. വാഹനങ്ങളുടെ പുകയില്ലാതെ ഭൂമിദേവി ശ്വാസം എടുത്തു. ഇതെല്ലാം കാണുമ്പോൾ അമ്മ ആഗ്രഹിക്കുന്നുണ്ടോ എന്നും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്ന്. ഇല്ല ഒരമ്മയും മക്കൾക്ക് നാശം വരാൻ ആഗ്രഹിക്കില്ല. ഒരു നിമിഷമുണ്ടായ ദേഷ്യത്തിൽ നിന്നും ഉണ്ടായതായിരിക്കാ. ഇതെല്ലാം ദേഷ്യം മാറി അമ്മയ്ക്ക് സ്നേഹവും കരുതലും വരുന്ന കാലം വരും' അതിനായി നമുക്ക് ഭൂമിയെ വണങ്ങാംസംരക്ഷിക്കാം'

മീനാക്ഷി
2 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം