ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ജീവതാളം

ജീവതാളം
           ഒരു ചെറു ഗ്രാമത്തിലാണ് അപ്പുക്കുട്ടന്റെയും അച്ഛന്റെയും താമസം. അച്ഛൻ ഒരു കർഷനാണ്. അച്ഛന്റെ ജൈവകൃഷി അവരെ ആരോഗ്യമുള്ളവരാക്കിയിരുന്നു.ഒരു ദിവസം ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് അച്ഛൻ അപ്പുക്കുട്ടന് ഒരു കഥ   പറഞ്ഞുകൊടുത്തു. കഥ അപ്പുവിന് വളരെ ഇഷ്ട്ടമായി.കഥ എന്തായിരുന്നെന്നോ..?
                                      ഒരു വീട്ടിൽ ഒരമ്മപ്പൂച്ചയും രണ്ടുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു.പൂച്ചക്കുഞ്ഞുങ്ങളുടെ ഉറ്റ ചങ്ങാതിയായിരുന്നു കുഞ്ഞനണ്ണാൻ.കൊറോണക്കാലത്തേ ഒരു ദിവസം കുഞ്ഞനണ്ണാൻ അവരുടെ വീട്ടിൽ എത്തി

അണ്ണാൻ പറഞ്ഞു." ഇപ്പോൾ അവധിക്കാലമല്ലേ. നമുക്ക് കളിക്കാൻ പോയാലോ. ഒരൊറ്റ മനുഷ്യജീവിയും പുറത്തില്ല. നമുക്ക് പേടിക്കാതെ കളിക്കാം.. "അത് കേട്ട് പൂച്ച പറഞ്ഞു."ചങ്ങാതി, നീയൊന്നും അറിഞ്ഞില്ലേ... കൊറോണ

പടർന്നു പിടിക്കുന്ന കാലമാ ഈ അവധിക്കാലം.
                                      അതിനാൽ എല്ലാ മനുഷ്യരും ഒരുപോലെ ആയി ഇപ്പോൾഎവിടെയും മാലിന്യമില്ല....ബഹളമില്ല... പോരടിക്കലില്ല....എല്ലാം ശാന്തം.!കുട്ടികൾ വീട്ടിൽത്തന്നെയിരുന്നു പടം വരച്ചും പുസ്തകം വായിച്ചുമാണ് സമയം തള്ളി നീക്കുന്നത്. നമുക്കും വീട്ടിൽത്തന്നെയിരിക്കാം.നീ വീട്ടിൽ പോയാലുടൻ കൈകൾ സോപ്പിട്ടു കഴുകണം. തുമ്മലോ ചുമയോ തോന്നിയാൽ ഉടൻ മുഖം മറയ്ക്കണം.ശുചിത്വ ശീലങ്ങൾ നമുക്കും ബാധകമാണ് കേട്ടോ.... "
                                     കുഞ്ഞനണ്ണാൻ സന്തോഷത്തോടെ വീട്ടിലേക്ക് പോയി."എനിക്കും രോഗം വരാതെ 

നോക്കണം.. "കുഞ്ഞനണ്ണാൻ പൂച്ചക്കുഞ്ഞുങ്ങൾ പറഞ്ഞത് അതേപടി അനുസരിച്ചു ജീവിച്ചു.കഥ കേട്ടതിന് ശേഷം അച്ഛനോട് അപ്പുകുട്ടൻ ചോദിച്ചു." അച്ഛാ...ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാം ചെയ്യുന്നുണ്ട്. ഇനി പരിസ്ഥിതി സംരക്ഷണത്തിനായി നാം എന്തൊക്കെ ചെയ്യണം... അതും നമ്മുടെ കടമയല്ലേ..? "

                                     അത് കേട്ട് അച്ഛൻ പറഞ്ഞു." ഭൂമി നമ്മുടെ അമ്മയാണ്. ഈ ഭൂമിയിൽ. എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യർ തന്നെയാണ്. കാടു നശിപ്പിച്ചും വയൽ നികത്തിയും കുന്നിടിച്ചും പുഴയിലെ മണൽ വാരിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യജീവിത താളവും ഒപ്പം പ്രകൃതിയുടെ താളവും അങ്ങിനെ തെറ്റുന്നു.
                                    " ഭൂമി നമ്മുടെ അമ്മയാണ്. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യർ തന്നെയാണ്. കാടു നശിപ്പിച്ചും വയൽ നികത്തിയും കുന്നിടിച്ചും പുഴയിലെ മണൽ വാരിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യജീവിത താളവും ഒപ്പം പ്രകൃതിയുടെ താളവും അങ്ങിനെ തെറ്റുന്നു.അതുകൊണ്ട്.....നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. അങ്ങിനെ എല്ലാ ജീവജാലങ്ങളേയും."അച്ഛന്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ അപ്പുകുട്ടൻ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
സംവൃത
6 B ജി ബി എച് എസ്‌ എസ്‌ തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ