10:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു പരിസ്ഥിതി കവിത | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിൻ്റെ
പക്ഷക്കാർ പരാജയപ്പെട്ടുവോ
തേരും കുതിരയും കാലാൾപടകളും
ആകാശമൊക്കെ മറക്കും വിമാനവും
സ്വർണ്ണനാണ്യങ്ങൾ എറിഞ്ഞു നീ
നേടിയ വർണ്ണം വിതറും സുവർണ്ണ കിരീടവും
ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട്
നഗ്നനായ് ഓടുന്നു ഇന്നെൻ്റെ സോദരാ
എങ്ങോട്ടു പോകാൻ അഭയ തുരുത്തുകൾ
എല്ലാം ഇടിച്ചു നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ
കാളകൂടത്തിൻ വിഷം വിതച്ചന്നു നീ
നാടും നഗരവും വെട്ടിപ്പിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ കിടന്നൊരു
പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ
എങ്കിലും എൻ്റെ തളിരില തണ്ടിനാൽ
നിൻ്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം
പങ്കിലമാകാ ഹരിത പത്രങ്ങളാൽ
നിൻ്റെ വിശപ്പിനെ മെല്ലെയകറ്റിടാം
തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ടു കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക
തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ടു കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക