10:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവരും മനുഷ്യർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങകലെ ഒരു ഗ്രാമമുണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം ഗ്രാമം. അവിടെ അപ്പു എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ആ ഗ്രാമത്തിലെ മിടുക്കനായി പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. ദിവസങ്ങൾ അങ്ങനെ ശാന്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. കൊറോണ ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അച്ഛൻ ഗൾഫിൽ നിന്ന് വരുന്നുണ്ട് എന്ന വാർത്ത അവൻ അറിഞ്ഞത്. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ രണ്ടുവർഷമായി അച്ഛനെ കണ്ടിട്ട്. അച്ഛൻ ഗൾഫിൽ നിന്നും വന്ന പാടെ അവനെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും കരഞ്ഞും സ്നേഹപ്രകടനം നടത്തുമായിരുന്നു. അച്ഛൻ അവന് നിരവധി സമ്മാനങ്ങൾ കൊണ്ടു വരാറുണ്ടായിരുന്നു. നല്ല സുഗന്ധമുള്ള വിവിധ നിറത്തിലുള്ള ഇറേസർ കളും വിമാനത്തിന്റെ യും മോട്ടോർ ബൈക്കിനെ യും പോലുള്ള കളിപ്പാട്ടങ്ങളും, സ്വർണ പേനയും തുടങ്ങിയവ അവന് കിട്ടുമായിരുന്നു അതോർത്തപ്പോൾ അവൻ കൂടുതൽ സന്തോഷവാനായി. അവന്റെ പരീക്ഷ തുടങ്ങിയിരുന്നു. ഒരു ദിവസം പരീക്ഷ കഴിഞ്ഞ് അവൻ വീട്ടിലെത്തിയപ്പോൾ പരിചയമില്ലാത്ത ഒരു കാർ മുറ്റത്ത് കിടപ്പുണ്ട്. അവൻ സംശയത്തോടെ അകത്തു ചെന്നു നോക്കുമ്പോൾ അച്ഛൻ മുഖത്ത് മാസ്കും ഇട്ടു പെട്ടികളും എടുത്തു മുകളിലെ മുറിയിലേക്ക് കയറി പോകുന്നു. അവനു സന്തോഷംകൊണ്ട് നിൽക്കാനായില്ല. അവൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കാൻ പോയി. അപ്പോൾ തന്നെ അമ്മ വന്ന് അപ്പുവിനെ പിടിച്ചുവെച്ചു. അപ്പു പറഞ്ഞു വിട് എന്നെ വിട് എനിക്ക് അച്ഛന്റെ അടുത്തു പോകണം എന്നു പറഞ്ഞു തേങ്ങിക്കരഞ്ഞു. എന്നിട്ടും അമ്മ വിട്ടില്ല. അമ്മ പറഞ്ഞു മോനെ അച്ഛന്റെ അടുത്ത 14 ദിവസത്തേക്ക് പോകാൻ പാടില്ല. അപ്പോ എന്തു പറഞ്ഞിട്ടും അനുസരിച്ചില്ല. അന്ന് രാത്രിയായി അപ്പുവിനെ ഉറക്കം വന്നതേയില്ല ആലോചിക്കാൻ തുടങ്ങി എന്തുകൊണ്ടാണ് അമ്മ അച്ഛന്റെ അടുത്തു വിടാത്തത്? അമ്മയ്ക്ക് അച്ഛനോട് ദേഷ്യമാണോ? എന്തിനാണ് അച്ഛൻ മാസ്ക് ധരിച്ചിരിക്കുന്നത്? ഇങ്ങനെ പല ചോദ്യങ്ങൾ അവൻ അവനോടു തന്നെ ചോദിച്ചു. രാത്രിയുടെ ഏതോ യാമത്തിൽ അവൻ മുറിക്കകത്ത് ജനലിലൂടെ പുറത്തേക്ക് സൂക്ഷിച്ചുനോക്കി. അങ്ങകലെ മാനത്തു ചന്ദ്രൻ അവനെ നോക്കി ചിരിച്ചു. നക്ഷത്ര കുഞ്ഞുങ്ങൾ പരസ്പരം ഇണങ്ങിയും പിണങ്ങിയും കളിച്ചു രസിച്ചു നിൽക്കുന്നത് അവൻ കണ്ടു. പ്രഭാതമായി സൂര്യൻ അവനെ ഉറക്കത്തിൽ നിന്ന് തട്ടിവിളിച്ചു. അപ്പു കിടക്കയിൽ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അവിടെ ആരുമുണ്ടായിരുന്നില്ല അവൻ അമ്മേ അമ്മേ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് മുറ്റത്തേക്ക് ചെന്നു. അപ്പോൾ അവിടെ ഇറയത്ത് അയൽവക്കത്തെ തുഷാര ചേച്ചി ഇരിക്കുന്നു. അവനെ കണ്ടപാടെ തുഷാര ചേച്ചി പറഞ്ഞു അപ്പു എഴുന്നേറ്റോ പല്ലുതേക്കു ചായ കുടിക്കാം. അപ്പു ചോദിച്ചു അമ്മയും അച്ഛനും എവിടെ?, ആശുപത്രിയിൽ പോയി നിന്റെ അച്ഛൻ പെട്ടെന്ന് സുഖമില്ല നിന്നെ എന്നെ ഏൽപ്പിച്ചിട്ട് ആണ് പോയത് തുഷാര ചേച്ചി പറഞ്ഞു. അപ്പു സങ്കടത്തോടെ പല്ലുതേച്ചു. ചായ കുടിക്കാൻ അവൻ കൂട്ടാക്കിയില്ല . അപ്പു വിന്റെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞത് കണ്ടത് കൊണ്ടാവണം അപ്പുവിനെ അവർ ആശുപത്രിയിൽ അമ്മയുടെ അടുത്ത് കൊണ്ടുചെന്നു വിട്ടു. അമ്മയെ കണ്ടപാടെ അവൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മ ചോദിച്ചു എന്താ ചായ കുടിക്കാ ഞ്ഞത്? ഇവിടെയാണെങ്കിൽ ഒന്നുമില്ല. അതു സാരമില്ല അമ്മേ എനിക്ക് വിശപ്പ് തോന്നുന്നില്ല അപ്പു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് കൊറോണ ഭേദമായി അവന്റെ അച്ഛൻ ആശുപത്രിവിട്ടു. അവനെ കെട്ടിപ്പിടിച്ച് അച്ഛൻ കുറേസമയം കരഞ്ഞു. ആ ദൃശ്യം കളിപ്പിക്കുന്ന ത് ആയിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടയിൽ അവൻ ആ കാഴ്ച കണ്ടു ബസ് സ്റ്റാൻഡിലെ മൂലയിൽ ഒട്ടിയ വയറുമായി ഒരു അമ്മയും രണ്ടു മക്കളും ചുരുണ്ടുകൂടി കിടക്കുന്നു. മുഷിഞ്ഞ വസ്ത്രം എല്ലും തോലുമായ ദേഹം. എണ്ണമയം ഇല്ലാത്തതായിരുന്നു അവരുടെ മുടി. അതു വാർന്നുകെട്ടുകയോ ഒന്നും ചെയ്യാതെ സമൃദ്ധമായി കാടുപിടിച്ച് കിടന്നിരുന്നു. അവരുടെ ദയനീയമായ നോട്ടം കണ്ട് അപ്പു തന്റെ അച്ഛനോട് പറയാതെ തന്റെ പൊതിച്ചോറ് എടുത്തു അവർക്കു നൽകി. അവർ ആർത്തി യോടെ അത് വാങ്ങി കഴിച്ചു. അവന് അവരുടെ സന്തോഷം കണ്ട് മനസ്സു നിറഞ്ഞു. ഇതുകണ്ട് അച്ഛന് ദേഷ്യം വന്നു . അച്ഛൻ പറഞ്ഞു നീ എന്തിനാണ് അങ്ങനെ ചെയ്തത്. നീയാ വൃത്തിയില്ലാത്ത യാചകരുടെ അടുത്തു പോകാൻ പാടില്ലായിരുന്നു അവരിൽനിന്ന് നിനക്ക് എന്തെങ്കിലും അസുഖം വന്നാലോ?. അപ്പു പറഞ്ഞു അച്ഛാ അവരും നമ്മെപ്പോലെ മനുഷ്യരാണ്. അവർക്കും നമ്മെ പോലെ വിശപ്പും ദാഹവും ഉണ്ട്. അച്ഛൻ മകന്റെ ആ വാക്കു കേട്ട് സ്തബ്ധനായി.