ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ഓർക്കാപ്പുറത്ത്

ഓർക്കാപ്പുറത്ത്


   കിങ്ങിണി മൂന്നിൽ പഠിക്കുന്ന കുട്ടിയായിരുന്നു.വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശിയും അനിയനും ആണുള്ളത്.അച്ഛന് ഗൾഫിലാണ് ജോലി.അച്ഛൻ വിളിക്കുമ്പോഴൊക്കെ പറയാറുണ്ട് വെക്കേഷന് നാട്ടിൽ വരുമ്പോൾ ടൂർ പോകാമെന്ന് അവൾ കാത്തിരുന്നു സ്കൂൾ അടക്കാൻ.അങ്ങനെ അവൾ അന്നും സ്കൂളിൽ പോയി.ക്ളാസ് തുടങ്ങി പരീക്ഷ  എത്താറായി അതിന്റെ തിരക്കിലായിരുന്നു ടീച്ചർ അന്ന് ഉച്ചക്ക് ചോറ് കഴിക്കാൻ വിട്ടു.അപ്പോഴാണ് എല്ലാവരുടെയും മുഖത്ത് വിഷമമോ,ഭീതിയോ എന്താണെന്ന് അവൾക്ക് മനസിലായില്ല.വൈകുന്നേരം സ്കൂൾ വിടാൻ നേരത്ത് ടീച്ചർ പറഞ്ഞു നാളെ മുതൽ ക്ളാസില്ല കൂടാതെ പരീക്ഷയും ഇല്ല എല്ലാം മാറ്റി. എന്താ സംഭവിച്ചത് എന്ന് അവൾക്ക് മനസിലായില്ല.വീട്ടിൽ എത്തി അമ്മയോട് ചോദിച്ചപ്പോഴാണ് കൊറോണ എന്ന അസുഖമാണ് ലോകം മുഴുവൻ.കൊറോണ എന്ന കോവിഡ് -19നെ കുറിച്ചുള്ള സംസാരവും ന്യൂസും മാത്രം.അച്ഛനെ വിളിച്ചപ്പോൾ അവിടെയും അസുഖമുണ്ടെന്ന് പറഞ്ഞു.പിന്നീടുള്ള പ്രാർത്ഥനയിൽ അച്ഛനെ കൂടാതെ മറ്റുള്ളവരെയും ഉൾപ്പെടുത്തി.അമ്മ പറഞ്ഞു അസുഖത്തെ പേടിക്കുകയല്ല  ജാഗ്രത യാണ് വേണ്ടതെന്ന്.അവൾചോദിച്ചു എന്താ അമ്മേ ജാഗ്രത.സാമൂഹിക അകലം  പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, കൈകൊണ്ട് കണ്ണ്, മൂക്ക്,വായ എന്നിവ തൊടാതിരിക്കുക, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക അന്ന് പറഞ്ഞു നിർത്തി.സർക്കാരും പോലീസും ഡോക്ടർമാരും നഴ്സുമാരും രാപ്പകലില്ലാതെ നാടിനുവേണ്ടി കഷ്ടപ്പെടുന്നു.എല്ലാവരും ഒത്തൊരുമിച്ച് നമ്മുടെ നാടിനുവേണ്ടി പ്രയത്നിക്കുന്നു.അച്ഛൻ വിളിക്കുമ്പോൾ മാസ്ക് ധരിച്ച് കാണാറുണ്ട് അച്ഛനും നിർദ്ദേശങ്ങൾ അനുസരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷമായി.നല്ലൊരുനാളേക്കായി പൊരുതാം കൂട്ടുകാരെ നമുക്കൊരുമിച്ച് . കിങ്ങിണി കാത്തിരുന്നു ആരോഗ്യത്തോടെ വരുന്ന അച്ഛന്റെയും കാത്ത്...
മാളവിക രഞ്ജിത്ത്
3 ബി ഉളിയിൽ സൗത്ത് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ