ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ഗ്രാമം മാറിയ കഥ (കഥ)
ഗ്രാമം മാറിയ കഥ
കോരണംകോട് എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമം വളരെ വൃത്തിഹീനമായിരുന്നു. ആ ഗ്രാമത്തിലേയ്ക്ക് അടുത്ത ഗ്രാമത്തിലുള്ളവർ വരാൻ മടിച്ചിരുന്നു. കാരണം ഗ്രാമത്തിലെ ശുചിത്വമില്ലായ്മ. പാതയോരത്തും, പറമ്പുകളിലും ചപ്പുചവറിട്ടു മാലിന്യമാക്കുന്നതിനാൽ എലികളും കൊതുകുകളും ഗ്രാമത്തൽ കൂടാൻ കാരണമായി. പിന്നെ തെളിനീർ ഒഴികിയിരുന്ന നദിയിൽ ചപ്പുചവറുകളിട്ട് മാലിന്യമാക്കിയതിനാൽ മീനുകൾക്കും മറ്റു ജീവികൾക്കും ജീവിക്കാൻ പറ്റാതായി. അവിടത്തെ ജനങ്ങൾക്ക് എപ്പോഴും രോഗങ്ങളായിരുന്നു. ജനങ്ങളെല്ലാം നിരക്ഷരരായിരുന്നു. . ആ ഗ്രാമത്തൽ മൂന്നു കൂട്ടുകാർ ഉണ്ടായിരുന്നു. രാമു, ജോയി, നസിം. രാമു അവിടത്തെ ഗ്രാമതലവന്റെ മകനാണ്. നസിം ആട്ടിടയന്റേയും ജോയി കർഷകന്റെയും മകനാണ്. ഇവർ മൂന്നുപേരും ഗ്രാമത്തിനു പുറത്തുള്ള സ്കൂളിൽ പഠിക്കാൻ പോകാൻ തുടങ്ങി. ഗ്രാമത്തിൽ ഇത്രയും രോഗങ്ങൾ വരാൻകാരണം നമ്മുടെ ഗ്രാമത്തിന്റെ ശുചിത്വമില്ലായ്മ ആണെന്ന് അവർ മനസ്സിലാക്കി. രോഗങ്ങൾ മാറാൻ ഗ്രാമം വൃത്തിയാക്കണമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ നാട്ടുകാരോട് ഗ്രാമം വൃത്തിയാക്കാൻ ഉപദേശിച്ചു. അപ്പോൾ നാട്ടുകാർക്ക് ഒരു കാര്യം മനസ്സിലായി നമ്മുടെ നാടിനെ നമ്മൾ തന്നെ വൃത്തിയാക്കിയില്ലെങ്കിൽ എല്ലാപേരും രോഗങ്ങൾ വന്നു മരിക്കാനിടയാകും. അങ്ങനെ അവിടത്തെ ജനങ്ങളെല്ലാം ചേർന്ന് ഗ്രാമം വൃത്തിയാക്കി. ഇന്ന് ആ ഗ്രാമത്തെ അയൽ ഗ്രാമങ്ങളെല്ലാം സ്നേഹിക്കാൻ തുടങ്ങി. ഗ്രാമവാസികൾ ആരോഗ്യവാന്മാരും ഗ്രാമം സുന്ദരഗ്രാമവുമായി മാറി. ഗ്രാമത്തിലെ അരുവിയിൽ ശുദ്ധജലമായി. മീനുകളും ജലജീവികളുംകൊണ്ട് സമ്പുഷ്ടമായി. ഈ കഥയിൽ നിന്നും ശുചിത്വം നമ്മുടെ വീട്ടിൽ നിന്നും തുടങ്ങിയാൽ നമ്മുടെ രാജ്യം തന്നെ നന്നാവും എന്ന് എല്ലാപേർക്കും മനസ്സിലാകും.
|