വി.വി.എം.എച്ച്.എസ്. മാറാക്കര/അക്ഷരവൃക്ഷം/നല്ല ഒരു നാളേയ്ക്കായ്

08:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ഒരു നാളേയ്ക്കായ് | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ഒരു നാളേയ്ക്കായ്

നല്ല ഒരു നാളേക്കായി നല്ല ഒരു നാളേക്കായി വ്യക്തിശുചിത്വവും പരിസരശുചിത്വവും ആവശ്യമാണ്. കാരണം പകർച്ചവ്യാധികളെ തടയാനുള്ള ഏക മാർഗ്ഗം അതാണ്. വ്യക്തി ശുചിത്വം തന്നോടുതന്നെ ചെയ്യേണ്ട കടപ്പാടും ഉത്തരവാദിത്വവും ,പരിസരശുചിത്വം ഒരു രാജ്യത്തിൻറെ പൗരൻ എന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്. .ഇവയൊന്നും ഇല്ലെങ്കിൽ സമൂഹം രോഗങ്ങൾ കൊണ്ടും പകർച്ചവ്യാധികൾ കൊണ്ടും നശിക്കും. പരിസരശുചിത്വം പകർച്ചവ്യാധികൾ തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടി രി ക്കുന്നു. ഇവയിൽ ഏതെങ്കിലും ഒന്നിൽ വീഴ്ച വന്നാൽ സമൂഹത്തിൻറെ സ്ഥിതി അവതാളത്തിലാകും. രോഗങ്ങൾ കേവലം മനുഷ്യ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് അത് സമ്പദ്ഘടനയെ ,കാർഷികരംഗത്തെ, പ്രകൃതിയെ ...ഒരുപാട് മനുഷ്യരുടെ ജീവിതത്തെ എല്ലാം അവതാളത്തിലാകും. ഏറ്റവും നല്ല ഉദാഹരണം ഇന്ന് ലോകം മുഴുവൻ താണ്ഡവമാടി പെരുകി ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത കൊറോണയാണ്. നമ്മുടെ മുന്നിൽ തന്നെയുള്ള കാഴ്ച മനുഷ്യൻ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. രോഗപ്രതിരോധം എന്നത് ഒരു ശരീരത്തിന് രോഗം വരുത്തുന്ന രോഗാണുക്കളെ നിയന്ത്രിക്കാനുള്ള കഴിവാണ്. രോഗാണുക്കളെ നിയന്ത്രിക്കുവാനുള്ള കഴിവ് നല്ല ആഹാരശീലങ്ങളിലൂടെയും ശുചിത്വത്തിലൂടെയും മാത്രമേ ലഭിക്കുകയുള്ളൂ. ഇന്ന് ഒരുപാട് ജീവൻഎടുക്കാൻ കാരണമായത് രോഗപ്രതിരോധത്തിന്റെ കുറവ് തന്നെ ആണ്. 70 വയസ്സിന് മുകളിലുള്ളവർക്ക് ആണ് കൂടുതലായി രോഗം ബാധിക്കുന്നത് എങ്കിലും ചെറുപ്പക്കാരിലും ധാരാളമായി കണ്ടുവരുന്നു എന്നുള്ളത് രോഗപ്രതിരോധ ശേഷിയുടെ കുറവിനെ ആണ് കാണിക്കുന്നത്. ലോകം മുഴുവൻ കോവിഡിന് ഇരയാകുന്ന വരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധശേഷി വളർത്തിയെടുക്കുക എന്നതാണ് നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിസരശുചിത്വവും വ്യക്തിശുചിത്വവും പകർച്ചവ്യാധികളെ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗം ആണ്. നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അതില്ലെങ്കിൽ ഇതിൽ നാം ഇല്ല എന്ന സത്യം ആദ്യം ഓർക്കുക. കോവിഡിന് എതിരെ നമുക്ക് ഒന്നിച്ച് പടപൊരുതി ജയിക്കാം എന്ന് പ്രാർത്ഥിക്കുന്നു ....

സൻഹ.പി.പി
9 C വി.വി.എം.എച്ച്.എസ്. മാറാക്കര
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം