കൊറോണാ വൈറസ് എന്ന് കോവിഡ് 19 പകരുന്ന കാലഘട്ടമാണിത്. പ്രതിരോധം തന്നെയാണ് ആണ് ഏറ്റവും നല്ല പ്രതിവിധി. പ്രതിരോധം തന്നെയാണ് ഈ സമയം നമുക്ക് അത്യാവശ്യമായത്. കൂടുതലും സമ്പർക്കത്തിലൂടെ പകരുന്ന ഈ വൈറസിനെ തടയാൻ വളരെ എളുപ്പമാണ്. അത് നമുക്ക് എല്ലാവർക്കും സാധ്യമാവുന്ന കാര്യവുമാണ് ആണ് . പക്ഷേ ഈ രോഗം പകർന്നു കഴിഞ്ഞാൽ അതിനെ തടയാൻ സാധിച്ചെന്ന് വരില്ല. കൂടുതലായും രോഗത്തിൻറെ പകർച്ച ഒഴിവാക്കാൻ ശ്രമിക്കുക. ഈ വൈറസിന്റെ പ്രതിരോധം എങ്ങനെ?എന്തൊക്കെ കാര്യങ്ങളാണ് നാം ശ്രദ്ധയിൽ പെടുത്തേണ്ടത്? ഇങ്ങനെയുള്ള നൂറായിരം കൂട്ടം ചോദ്യങ്ങളാണ് ഇന്ന് ജനങ്ങളുടെ മനസ്സിൽ. പക്ഷേ ഈ പരിഭ്രാന്തികളൊന്നും വേണ്ട ജാഗ്രത മാത്രം മതി.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് ഇങ്ങനെയൊക്കെയാണ്:
സോപ്പും വെള്ളവും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുക്കുക.
ആളുകൾ കൂടുന്ന പരിപാടികളിൽ കഴിവതും പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും കർച്ചീഫ് അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് മറയ്ക്കുക.
പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ഏതെങ്കില്ലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെതന്നെ ഡോക്ടറെ സമീപിക്കുക.
കണ്ണിലോ മൂക്കിലോ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക.
ഈ വൈറസിനെ തടയാൻ സ്വന്തം ജീവൻ പോലും പോലും നൽകിക്കൊണ്ട് മനുഷ്യജീവനെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുക തന്നെ വേണം. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് ശ്രദ്ധയോടെ അനുസരിക്കുക. അവർ ഈ വൈറസിനെ പ്രതിരോധിക്കാനായി കഠിന ശ്രമങ്ങളാണ് നടത്തുന്നത്. വൈറസും മനുഷ്യനും തമ്മിലുള്ള ഈ ജീവന്മരണ പോരാട്ടത്തിൽ മനുഷ്യൻ തന്നെ ജയിക്കും. നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം.