പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ (covid 19)

05:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ (covid 19) <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ (covid 19)

കൊറോണ എന്നത് ഒരു മാരകരോഗമാണ് .ഇത് ലോകത്തെ ബാധിക്കുന്ന മഹാമാരിയാണ് .ഒരിടത്ത് അണുബാധ ഉണ്ടായാൽ അത് ലോകത്തെവിടെയും എത്താം കോവിഡിന് കാരണമായ വൈറസ് പുതിയതാണ്. നമുക്ക് അതേ പറ്റി വളരെ കുറച്ചേ അറിയൂ .ഇന്ന് രോഗം സ്ഥിരീകരിച്ച ആൾക്ക് 14 ദിവസം മുൻപാണ് രോഗം വന്നത് അയാൾക്ക് അത് എവിടെ നിന്ന് ലഭിച്ചു എന്ന് ആർക്കും പറയാൻ കഴിയുകയില്ല 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ രോഗം തിരിച്ചറിയാൻ കഴിയുകയുള്ളൂ .അതിനു മുൻപ് വരെ അയാളിൽ നിന്ന് എത്രപേർക്ക് പകർന്നു എന്ന് നമുക്ക് കണ്ടുപിടിക്കാൻ കഴിയില്ല .അതുകൊണ്ട് രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ കൈകളും കാലുകളും സ്ഥിരമായ soap ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും ഇതിന് അനിവാര്യമാണ്. ഇന്നത്തെ കണക്കെടുപ്പ് അനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതർ 9352 മരിച്ചവർ 324 .എന്നാൽ രോഗമുക്തിയിൽ കേരളം ഒന്നാം സ്ഥാനത്താണ് .ഇനി എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയുകയില്ല കാരണം ഇത് പടരുന്നത് തടയാൻ നമ്മൾ സ്വീകരിക്കേണ്ട കുറെ കാര്യങ്ങളുണ്ട് .നമ്മൾ അത് പൂർണ്ണമായും സ്വീകരിച്ചാൽ മാത്രമേ ഈ രോഗം ലോകത്തിൽനിന്ന് പോവുകയുള്ളൂ അതിന് ആദ്യമായി ചെയ്യേണ്ടത് അത് പുറത്തുള്ളവരും ആയുള്ള സമ്പർക്കം ഒഴിവാക്കുക. പുറത്തോട്ട് പോകാതിരിക്കുക കഴിവതും വീട്ടിൽ തന്നെ ആയിരിക്കാൻ ശ്രമിക്കുക. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട "ഇത് വെറും പഴമൊഴി അല്ല ഇന്നത്തെ ലോകത്തിൽ ഇത് സംഭവ്യമായ കാര്യമാണ്. ഒന്നിച്ചു നിന്നു കൊണ്ട് നമുക്ക് കൊറോണ തുരത്താം .ഒരു മാരക കാരിയാണ് ഒരു മഹാമാരിയായി ഒരു ദുരന്തം തന്നെ സൃഷ്ടിക്കാനുള്ള കഴിവുണ്ട് .അതുകൊണ്ട് എല്ലാവരും ശ്രദ്ധാപൂർവ്വം ജീവിക്കുക ഇപ്പോൾ അല്പം മാത്രം ദുഃഖിച്ചാൽ പിന്നീട് അതിലേറെ സന്തോഷിക്കാം. എല്ലാവരും വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് താങ്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക .അതാണ് ഉള്ള ഏറ്റവും വലിയ മാർഗം അല്ലാതെ എല്ലാവരും പുറത്തിറങ്ങിയാൽ അത് പടരാനുള്ള അവസ്ഥ കൂടുകയാണ് ചെയ്യുന്നത് .


stay home stay safe

Vachana Varghese
10A Pallithura HSS
KANIYAPURAM ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം