ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ഭൂമി 'അമ്മ

00:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമി അമ്മ  | color=4 }} <center><poem> അമ്മ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി അമ്മ 

അമ്മ എന്നുള്ള രണ്ടക്ഷരം കേട്ടാൽ 
ഓർക്കേണം തൻ അമ്മയെ പോൽ 
മക്കളെ സ്നേഹിച്ചീടുന്നൊരീ പ്രകൃതിയെ 
പ്രണയിച്ചിടാം നമുക്കീ ഭൂമിയമ്മയെ 
ജീവനുതുല്യമായി കാത്തുസൂക്ഷിച്ചിടാം 
കൊടുമുടികൾ കീഴടക്കി, നഗരങ്ങൾ കൈയടക്കി 
കുതിച്ചു പാഞ്ഞെത്തി അന്യഗ്രഹങ്ങളിൽ 
പ്രകൃതിതൻ മക്കളിൽ കേമനെന്നായി മാനുഷർ 
കാടുവെട്ടി അവർ സ്വാർഥത മൂലമായി 
കൊന്നുതിന്നു പ്രകൃതിതൻ മക്കളെ 
സർവം സഹയായ ഭൂമി !സർവം സഹയല്ലിവൾ 
സുനാമി യായി  ഓഘി യായി പ്രളയമായി 
ആഞ്ഞടിച്ചിട്ടും അടങ്ങിയിട്ടില്ല മാനുഷർ 
ഒടുവിലാ അമ്മതൻ രോഷാഗ്നി യിൽ 
നിന്നുയർകൊണ്ട് ഒരുകുഞ്ഞു ജീവാണു 
മാനവരാശിയെ ചുട്ടെരിച്ചീടുന്നിതാ 
പകച്ചുനിന്നിടുന്നു കേമനാമം മാനുഷർ 
പ്രണയിച്ചിടാം ഭൂമിയാമമ്മയെ 
ജീവനു തുല്യമായി കാത്തു സൂക്ഷിച്ചിടാം.