ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആരെന്നറിയാതെ ആരോടെന്നില്ലാതെ അണയാത്ത ജ്വാലയായ് പടരുന്ന വ്യാധിയാൽ ! കൂട്ടിലടച്ചിട്ട നിമിഷങ്ങൾ കടുത്ത ബന്ധനം പോലെ രോഗശരശയ്യയിൽ പതിച്ചീടവേ...... ഒക്കെയുമിരുളുന്ന കാർ മേഘമായ് വായുവിൽ പടരുന്ന കരിം കാലനായ് ദുഃഖസാന്ദ്രമാം.... നിമിഷങ്ങൾ. ചാരമായ് ഒഴുകീടവേ പ്രകൃതിതൻ സ്വപ്നങ്ങൾ തണുപ്പിൻമറവിലെചൂടിൽ ഉരുകീടവേ..... ജീവിതം. രാവുകൾ വീണ്ടും നിദ്രയിലാകവേ..... ഉദയവും കാത്തുകാ- ത്തിരുളിന്റെ മാറിൽ. എരിയുന്ന പകലുകൾ കരിയുന്ന രാവുകൾ ഇരുളിന്റെയുള്ളിൽ മർത്ത്യന്റെ ജീവിതം മൗനമായ് മരിക്കുന്നു.......