23:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മോഹം | color= 3 }} <center> <poem> സ്വപ്നങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹം
സ്വപ്നങ്ങൾ കൺമുന്നിൽ
നിന്ന് ഓടിമറയുമ്പോൾ
മനസിലെ മുറിവുകളെ മറക്കാൻ
കാണാതെപോയ ഒരു സ്വപ്നമെങ്കിലും
മരണകിടക്കയിൽ അങ്ങനെ കണ്ടുകിടക്കണം.
വേദനകൾ ഹൃദയം തുരന്ന് മാംസം തിന്ന് ചിരിക്കുമ്പോൾ വാടിപ്പോയ ഓർമ്മകളെ
നട്ടുനനയ്ക്കാൻ പൊടിഞ്ഞുപോയ ചോരത്തുള്ളികളെ മാറോടു ചേർക്കണം.
ദു:ഖങ്ങൾ പ്രതീക്ഷകളെ
പിച്ചിച്ചീന്തുമ്പോൾ
മരണതുല്യമായ ജീവിതത്തെ നോക്കി കരയാൻ
ഒരിറ്റു കണ്ണീരെങ്കിലും
ബാക്കിവെക്കണം.
ഒടുവിൽ പഴകിയ ജീവിതത്തെ മണ്ണിനാൽ
പൊതിയുമ്പോൾ
അവിടെയും പുഞ്ചിരിക്കാൻ
മരവിച്ചുപോയ സന്തോഷങ്ങളെയും കൂടെക്കൂട്ടണം.