22:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമ്മൾ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണുക കാണുക കൂട്ടരെ
നമ്മുടെ നാടിൻ വേദനകൾ
കൊറോണ രോഗം പടരുകയായ്
ഭയന്നിടുന്നു നാമെല്ലാം
പുറത്തിറങ്ങാൻ കഴിയാതെ
വീട്ടിലിരുന്നു നാമെല്ലാം
ശുചിത്വ ശീലം പാലിക്കാൻ
ഈ രോഗം നമ്മെ പഠിപ്പിച്ചു
ഇടയ്ക്കിടയ്ക്ക് കൈകഴുകി
അകലം നമ്മൾ പാലിച്ചു
പുറത്തിറങ്ങും നേരത്ത്
മാസ്കുകൾ നമ്മൾ ധരിക്കേണം
നല്ലതൊക്കെ കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
കൊറോണ രോഗം തടയേണം
ഭൂമിയെ നമ്മൾ കാത്തിടേണം