സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം
കൊറോണ - ഈ നൂറ്റാണ്ടിന്റെ മഹാ വിപത്ത്
സാർസ്, മെർസ് എന്നീ പകർച്ചവ്യാധികളെക്കാൾ അതിതീവ്രതയോടെ മനുഷ്യരെ ആക്രമിക്കുന്ന ഒരു വൈറസ് രോഗമാണ് കോവിഡ്-19 . മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തിച്ചർന്നതാണ് ഈ വൈറസ് എന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു . ചൈനയിലെ വുഹാൻ ചന്തയിൽ നിന്നുമാണ് ഇതിന്റെ ആരംഭം എന്ന് അനുമാനിക്കുന്നു ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ലോകമെന്നത് ഒറ്റ കമ്പോളമാണ്. മണിക്കൂറുകൾകൊണ്ട് മനുഷ്യ സമ്പർക്കം മൂലം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഈ വൈറസ് അതിവേഗമെത്തി . ഉഷ്ണമേഖലാ രാജ്യങ്ങളെ അപേക്ഷിച്ചു ശൈത്യമേഖല രാജ്യങ്ങളെയാണ് ഇത് ആദ്യഘട്ടത്തിൽ ആക്രമിച്ചത്. ഇതിനു ഫലമായി യൂറോപ്യൻ രാജ്യങ്ങളിൽ പതിനായിരങ്ങൾ മരണമടഞ്ഞു . കൊറോണ വൈറസ് രോഗബാധയെ ഒരു മൂന്നാം ലോക മഹായോയുദ്ധത്തിനോട് സാദ്രശ്യപ്പെടുത്തിയാൽ ഒട്ടും അതിശയോക്തിയില്ല . ലോകക്രമം തന്നെ തകിടോമ് മറിഞ്ഞു . ലോകത്തിന്റെ സാമ്പത്തവ്യവസ്ഥ താറുമാറായി. വികസിതരാജ്യങ്ങളും ഈ വൈറസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു . പല രാജ്യങ്ങളിലും സമൂഹവ്യാപനം നടന്നു. ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങൾ ആദ്യമൊക്കെ ജനങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു .ആളുകളുടെ കരുതലില്ലായ്മ മൂലം രോഗവ്യാപനം വന്നു ഭവിച്ചു. വ്യക്തിശുചിത്വം ,പരിസരശുചിത്വം ഇവ ശീലിക്കണം. മാസ്ക് ധരിക്കുക ,സോപ്പും സാനിറ്റിസെറും ഉപയോഗിച്ചു കൂടെകൂടെ കൈ കഴുകുക ,രോഗലക്ഷണങ്ങളുള്ളവരുമായി നിശ്ചിത അകലം പാലിക്കുക തുടങ്ങിയ നടപടികളിലൂടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാം ലോക്ഡോൺ തുടരുന്ന ഈ കാലഘട്ടത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് .കേരളത്തിലെ ജനങ്ങളുടെ ഉയർന്ന പൗരബോധവും വ്യക്തിശുചിത്ത്വവും ഗവണ്മെന്റ് നടപടികളോടുള്ള സഹകരണവും കേരളത്തിലെ മികച്ച ആരോഗ്യമേഖലയും ഈ വൈറസിന്റെ വ്യാപനത്തെ തടയാൻ നമുക്ക് സാധിച്ചു. കൂടുതൽ സമയം വീടുകളിൽ നാം ചെലവഴിച്ചതുവഴി വീടിന്റെ പരിമിതിക്കുള്ളിൽ ജീവിക്കാൻ നാം പഠിച്ചു. മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടു . ഈ മഹാമാരിയുടെ ദുരന്തം അവസാനിക്കുമ്പോൾ പുതിയൊരു സംസ്കാരത്തിന്റെ പുലരിയിലേക്ക് നാം മിഴി തുറക്കും എന്നത് തീർച്ച !!!!!!
|