ജി. എൽ. പി. എസ്. ചെപ്ര/അക്ഷരവൃക്ഷം/പരിസരശുചിത്വം

22:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരശുചിത്വം       <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം      

ആരോഗ്യ വിദ്യാഭാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ് . ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്കു കിട്ടുന്ന പ്രതിഫലമാണ്. വ്യക്തിശുചിത്വം ഉണ്ടായാൽ ശുചിത്വം ആയെന്ന തെറ്റിദ്ധാരണയാണ്‌ നമുക്ക്. പുരയിടത്തിനു പുറത്തുള്ള മലിനജലത്തിൽ കൊതുക് വളരുമെന്നും അത് തനിക്കു അപകടമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടവരാണ് നാം. താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടത് മറ്റാരോ ആണെന്ന തെറ്റിദ്ധാരണ മാറണം അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനെ കൈവരും. ഞാൻ ഉണ്ടാക്കിയ മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം സ്വയം ഉണ്ടാകും

ശിവാനി എ
2 A ജി. എൽ. പി. എസ്. ചെപ്ര
വെളിയും ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം