നാട്ടുകാരെല്ലാം വീട്ടിലിരിപ്പാ ഇങ്ങോട്ടും പോകാൻ വയ്യല്ലോ തൊട്ടാൽ തുമ്മിയാൽ തുപ്പിയാൽ രോഗം സോപ്പല്ലേ ഏക പ്രതിരോധം ലോകത്തെ ആകെ വിഴുങ്ങിയ കോവിഡ് മാനുഷർ തന്നുടെ ഘാതകനോ ലക്ഷോപലക്ഷങ്ങൾ മണ്ണിലലിയുന്നു കോടികൾ രോഗത്തിന് ഭീതിയിലായി പക്ഷിമൃഗാദികൾ ഊരു ചുറ്റുമ്പോൾ മാനുഷർ വീട്ടിലിരിപ്പാണെ അടിപിടിയുമില്ല കലഹവുമില്ല മാലിന്യക്കൂമ്പാരം തീരെയില്ല പെണ്ണിനോ മണ്ണിനോ തൊട്ടുകളിച്ചാൽ പ്രത്യാഘാതം വലുതാണെ.