ആരോ വിതറിയ പൊന്നിനായി നാം
ആയുസ് മുഴുവൻ അലഞ്ഞിടുന്നു
ആരുണ്ട് അവിടെ? ആരുണ്ട് ഇവിടെ?
അവിടെയും ഇവിടെയും നാം മനുഷ്യർ
കൊള്ളയടിക്കുന്നു, കൊന്നൊടുക്കീടുന്നു
കൊഞ്ചുന്ന കിളികളെ, കാനന ഭൂമിയെ,
തട്ടിയെടുക്കുന്നു തച്ചുടച്ചീടുന്നു
തെല്ലൊന്നും ഓർക്കാതെ നാം മനുഷ്യർ.
വയലേലകൾതോറും നെന്മണി കണ്ടു
മനം നിറഞ്ഞൊരാ കർഷകന്റെ
ജീവിതമല്ലയോ തുലഞ്ഞിടുന്നു...
മർത്യജന്മത്തിൻ കയ്യൊപ്പു പണിയുവാൻ
മാർഗങ്ങൾ എന്നത് വേറെയല്ലേ?
പരിസരം മറന്നൊരാ മർത്യനിന്നു
പരിസ്ഥിതി എന്നത് പഴമയല്ലേ....
ഓർക്കുക മർത്യാ നീ ഓർത്തിടുക,
പ്രകൃതി എന്നുള്ളത് മിഥ്യയല്ല.
പൊൻപണം എത്രെയോ നേടിടട്ടെ
ശൂന്യമാണന്ത്യത്തിൽ കരങ്ങളെല്ലാം...