പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/അക്ഷരവൃക്ഷം/എങ്കിലും കോവിഡേ...

20:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എങ്കിലും കോവിഡേ.. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്കിലും കോവിഡേ..

ജീവിതത്തിണ്ണയിൽ ഒാടിക്കളിച്ചിടും
മനുഷ്യനെ നീ നിൻ തടവിലാക്കി
ലോകമാകെ കൈപിടിയിൽ വെച്ചു നീ
എല്ലാം വിഷാദത്തിൽ കോണിലിട്ടു
ശാസ്ത്രമവനെ വിളിച്ചു കോവിഡെന്ന്.

കൂട്ടിലകപ്പെട്ട കിളിയുടെ നൊമ്പരം
അറിയുന്നു ‍ഞാനിന്ന് ദയനീയമായ്
എങ്കിലും കോവിഡേ നീ നോക്കിക്കൊള്ളുക
ഉയിർത്തെഴുന്നേൽപ്പിന് നാളുകളെ
നാംഉയിർത്തേഴുന്നേറ്റിടുംനിൻ-
പിടിയിൽനിന്ന്
റിസ്‍വാന ഇബ്രാഹിം.
ക്ലാസ്: 9A