20:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23047(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയമേകും വ്യാധി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ പടർന്നൊരു വ്യാധി
ലോകർക്കെല്ലാം ഭയമേകും വ്യാധി
കൊറോണ എന്ന വ്യാധി ഇപ്പോൾ
മാനുഷർക്കെല്ലാം ആപത്താണ്
ഭീതിയിലാക്കുന്നതീ ഭൂമിയെ
ഭയമേറും നാളുകൾ കുന്നുകൂടി
ജോലിയുമില്ല വരുമാനവുമില്ല
വന്നെത്തി ഭീകരൻ നിപ്പയ്ക്ക് ശേഷം
കൊറോണയെന്നുണ്ട് കോവിഡെന്നുണ്ട്
പേരുകൾ ഭീകരനെത്രയെത്ര
തൊട്ടാൽ പകരുമീ രോഗം
ഇത് വായുസഞ്ചാരിയാം രോഗം
വായുവിൽക്കൂടി പകരുമീ രോഗത്തിനു
മന്ത്രവുമില്ല മരുന്നുമില്ല
പരീക്ഷ എഴുതാൻ കഴിയാതെ കുട്ടികൾ
വ്യാകുലമനസ്സുമായി പള്ളിക്കൂടവാതിലിൻ മുന്നിൽ
എന്നും മനുഷ്യർ തൻ മനസ്സിൽ
കോവിഡ് എന്ന രോഗചിന്തമാത്രം