നീങ്ങട്ടെ മഴമേഘങ്ങൾ പരവതാനിപോൽ , ഭൂമിതൻ ചൂടകറ്റിടാൻ കനിഞ്ഞു പെയ്യേട്ടെയീ വേനൽമഴ. തിമിർത്തു പെയ്തു തണുപ്പിക്കട്ടെ ഈ അന്തരീക്ഷത്തെയും നമ്മെയുമീ വേനൽമഴ. കുളിപ്പിക്കട്ടെ സസ്യലതാദികളെ, ശമിപ്പിക്കട്ടെ ഭൂമിതൻ ദാഹത്തെയീ വേനൽമഴ. കുളിരേകട്ടെ ചൂടു പിടിച്ചു അലയുമാ ജന്തുവർഗ്ഗങ്ങൾക്കായി, പെയ്തു തിമിർക്കട്ടെയീ വേനൽമഴ. അലയടിക്കട്ടെ കോവിഡാൽ ഭീതി പൂണ്ടൊരു മനങ്ങളിൽ കുളിർ കാറ്റായി, ആശ്വാസതണലായി ഈ വേനൽമഴ. വേനലിൽ ചുട്ടു പഴുത്തൊരീ ജന്മങ്ങൾക്കൊത്തിരി ആശ്വാസമായി ഈ പുതുമഴ. ഒഴുക്കിക്കളയട്ടെ വൈറസിൻ വിഷവിത്തിനെയിന്നു , തകർത്തെറിയെട്ടെ ഈ നികൃഷ്ടജീവിതൻ വ്യാപനത്തെയീ വേനൽമഴ. വേദനയാൽ നട്ടം തിരിയുമൊരു ജനങ്ങൾക്കിതു ആശ്വാസമായിത്തീർന്ന വേനൽ മഴ.