[[നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം/ ശുചിത്വത്തിന്റെ മഹത്വം | ശുചിത്വത്തിന്റെ മഹത്വം ]]
ശുചിത്വത്തിന്റെ മഹത്വം
ഒരിടത്ത് രാജു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായി രുന്നു. അവൻ കൈ ഒന്നും നന്നായിട്ട് കഴുകാതെ, എല്ലാ ദിവസവും കുളിക്കാതെ, നല്ല വസ്ത്രങ്ങൾ ധരിക്കാതെ പോയപ്പോൾ അവന് അസുഖം പിടിച്ചു. അച്ഛനും അമ്മയും കൂടി അവനെ ഡോക്ടറിന്റെ അടുത്ത് കൊണ്ടു പോയി. ഡോക്ടർ അവനെ നോക്കി. ഡോക്ടർ പറഞ്ഞു ശുചിത്വം പാലിക്കാത്തതു കൊണ്ടാണ് അവന് അസുഖം പിടിച്ചത്. ആറു ദിവസം കഴിഞ്ഞപ്പോൾ അവന് അസുഖം പൂർണ്ണ മായും മാറി. അവൻ അന്നത്തോടെ മനസിലാക്കി എപ്പോഴും ശുചിത്വം പാലിക്കണം. എല്ലാ ദിവസവും കുളിക്കണം. നല്ല വസ്ത്രങ്ങൾ ധരിക്കണം. കൈകൾ നന്നായിട്ട് കഴുകണം എന്ന് . അങ്ങനെ ശുചിത്വത്തിന്റെ മഹത്വം രാജുവിന് മനസിലായി .