ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/മീനുവിൻെറ ഓണം
മീനുവിൻെറ ഓണം
ഓണക്കാലം വന്നെത്തി. മീനു ഉറക്കമുണർന്ന് പുറത്തേയ്ക്കിറങ്ങി . എങ്ങും ഓണത്തിൻെറ ഒരുക്കങ്ങൾ മാത്രം. അവൾ കൂട്ടരുമൊത്ത് അത്തപ്പൂക്കളത്തിന് പൂക്കൾ ശേഖരിക്കാനിറങ്ങി. അപ്പോഴാണ് മീനു അത് കണ്ടത്. വഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. ആരാണ് ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ? അവൾ അന്വേഷിച്ചു. ചുറ്റുപാടുമുള്ളവരാണെന്ന് അവൾ മനസ്സിലാക്കി.അവൾ വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറഞ്ഞു "അമ്മേ വഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂടികിടക്കുന്നു ഇങ്ങനെയായാൽ രോഗങ്ങൾ വരില്ലേ?ഇതിന് എന്താണൊരു പരിഹാരം? നമ്മൾ എന്തു ചെയ്യും? മോളേ, നമുക്ക് ആദ്യം മാലിന്യങ്ങൾ വൃത്തിയാക്കാം. അതിനു ശേഷം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ഒരു ചവറ്റുകുട്ടയും വയ്ക്കാം.മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന പോസ്റ്ററും നാട്ടുകാർക്ക് ഇതിനെക്കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ്സും നൽകാം.കുറച്ചു ദിവസങ്ങൾക്കുശേഷം മീനു പുറത്തേക്കിറങ്ങി ഹായ് ! എന്തു രസമാണിപ്പോൾ നമ്മുടെ നാടുകാണാൻ.അവൾ കൂട്ടുകാരോട് പറഞ്ഞു. കൂട്ടരെ നമ്മൾ വ്യക്തി ശുചിത്വവും പാലിക്കുന്നതിനോടൊപ്പം പരിസര ശുചിത്വവും പാലിക്കണം. എങ്കിലേ നമ്മുടെ നാട് വൃത്തിയാവുകയുള്ളൂ.
|