17:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമെത്ര കടന്നു പോകിലും മായാത്ത
ചില ഓർമ്മകൾഎന്നിൽ സൂക്ഷിക്കാൻ ദൈവം ബാക്കി വെച്ചു
ചുട്ടു പൊള്ളുന്ന വേനലിലും മനുഷ്യ മനസ്സിന് ചൂടെകി ഞങ്ങളെ നിഷ്പക്ഷം
തളർത്തികൊണ്ട് എത്തിയതാണീ മഹാമാരീ
ദിക്കേതന്നറിയയാതെ പാറിപ്പറക്കുന്ന വൈറസ് ബാധ കൊറോണ അതിനു നാമം കോവിഡ് 19
എന്തിനു നീ വന്നു ഇത്ര വേഗം
ആഗ്രഹങ്ങളും സ്വപ്നങ്ങളും പേറുന്ന ഒരുപാട് ജീവനുകളെ തട്ടിയെടുക്കാനോ
ലക്ഷക്കണക്കിന് ജീവനെ നീ സ്വന്തമാക്കി നേട്ടമെല്ലാം നിനക്കുതന്നെ
നഷ്ടങ്ങൾ എല്ലാം ഞങ്ങൾക്ക് മാത്രം
കൊഴിഞ്ഞുപോയ ചിറകുകൾ കൂട്ടി പിണഞ്ഞു വീണ്ടും ശിരസ്സുയർത്തും ഈ ലോകം
അന്ന് നീ വെറും കാണി മാത്രം
തോൽവികൾ കൊയ്തെടുത്തൊരു കാണി മാത്രം