മഹാമാരി      

കാലമെത്ര കടന്നു പോകിലും മായാത്ത
ചില ഓർമ്മകൾ എന്നിൽ സൂക്ഷിക്കാൻ ദൈവം ബാക്കി വെച്ചു
ചുട്ടു പൊള്ളുന്ന വേനലിലും മനുഷ്യ മനസിന് ചൂടേകി ഞങ്ങളെ
നിഷ്‍പ‍ക്ഷം തളർത്തികൊണ്ട് എത്തിയതാണീ മഹാമാരീ
ദിക്കേതെന്നറിയയാതെ പാറിപ്പറക്കുന്ന
വൈറസ് ബാധ കൊറോണ
അതിനു നാമം കോവിഡ് 19
എന്തിനു നീ വന്നു ഇത്ര വേഗം
ആഗ്രഹങ്ങളും സ്വപ്നങ്ങളും പേറുന്ന ഒരുപാട് ജീവനുകളെ തട്ടിയെടുക്കാനോ
ലക്ഷക്കണക്കിന് ജീവനെ നീ സ്വന്തമാക്കി നേട്ടമെല്ലാം നിനക്കുതന്നെ
നഷ്ടങ്ങൾ എല്ലാം ഞങ്ങൾക്ക് മാത്രം
കൊഴിഞ്ഞുപോയ ചിറകുകൾ കൂട്ടി പിണഞ്ഞു വീണ്ടും ശിരസ്സുയർത്തും ഈ ലോകം
അന്ന് നീ വെറും കാണി മാത്രം
തോൽവികൾ കൊയ്തെടുത്തൊരു കാണി മാത്രം


ഭദ്ര. വി. ബി
5 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത