നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി രോഗകാരികളായ അണുക്കളെ പ്രതിരോധിക്കാനുളള ശരീരത്തിന്റെ കഴിവാണ്
രോഗപ്രതിരോധശേഷി. രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അതു പല വിധത്തിൽ ഉള്ള ആരോഗ്യപ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാകുന്നു. ജീവിത ശൈലിയും ഭക്ഷണരീതിയും മാറുന്നതിനു അനുസരിച്ചു ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രതി സന്ധികൾ ഉണ്ടാക്കു ന്നുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെ അധികം വില്ലനായി മാറുന്നുണ്ട്. കൃത്യമായ നിത്യജീവിതശൈലിയിലൂടെയും ആഹാരരീതിയിലൂടെയും ബാക്ടീരിയ, വൈറസ് പോലുള്ള അണുക്കളെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ കഴിയും. കൃത്രിമ വളങ്ങളും കീടനാശിനികളും നമ്മുടെ കൃഷി രീതിയിൽ ഉൾപ്പെടുത്തുന്നത് ഉത്പാധനം കൂട്ടു മെങ്കിലും രോഗപ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകുന്നു. പഴയ ജൈവ കൃഷി രീതികളിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനോടപ്പം വെക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതാണ് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |