ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/രോഗപ്രതിരോധം

17:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


കൊറോണ വൈറസ് മഹാമാരിയായി പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രതിരോധം എന്നതാണ് നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ തെളിയേണ്ടത്. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനായി കേരളം ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് നമുക്കിപ്പോൾ‍ കാണാൻ കഴിയുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാജ്യത്തിന് മാതൃകയായി കേരളം എന്ന വാർത്ത നാമെല്ലാവരും തന്നെ കേട്ടതാണ്. പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ കേരളത്തോട് സഹായം അഭ്യർത്ഥിച്ചു കഴിഞ്ഞു. അവർ തങ്ങളുടെ പ്രതിനിധികളെ കേരളത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസലേഷൻ വാർഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ പഠിച്ച ശേഷമാണ് അവർ മടങ്ങിയത്. വൈറസുകളെ പ്രതിരോധിച്ച കേരളം ലോകമാധ്യമങ്ങളിലും ബി.ബി.സി. യിലും ചർച്ചയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിരവധി തവണ കേരളത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരെ മൂന്നായി തിരിച്ച് ഉത്തരവിറക്കിയതും പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകമായി. ഡോക്ടർമാർക്ക് ചെറു ചികിത്സകൾ നടത്താൻ ഓൺലൈൻ സംവിധാനമൊരുക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ നാമോരോരുത്തരും പങ്കാളികളാകേണ്ടതുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം എപ്പോഴും ഒന്നാം സ്ഥാനത്തു തന്നെയാണ്. സർക്കാറിന്റെ വിവിധ മാർഗനിർദ്ദേശങ്ങൾ ക്കനുസരിച്ച് നമുക്കും ഇതിൽ പങ്കാളികളാകാം.


നിഖിൽ സൂരജ് കെ
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം