എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/മഹാമാരി.

17:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunithavinod (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി. <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി.


കടൽ കടന്നിങ്ങു പറന്നു വന്നൊരീ
മഹാമാരി നമ്മുടെ നാശകാരി
കറുപ്പ് യുദ്ധങ്ങൾ പലതും നടന്ന
ചൈനയിൽ നിന്നും പടർന്ന വ്യാധി
കേരം നിറഞ്ഞ ഇ കേരള നാടിന്റെ
ഉച്ചിയിൽ വന്നു പിടിച്ച വ്യാധി
മറുമരുന്നില്ല മഹാവ്യാധിയെ തുടച്ചെറിയുവാൻ
നിൽക്കും ആരോഗ്യരക്ഷകർ-
ഇതു മറ്റൊരർക്കും പകരാതിരിക്കുവാൻ
ശ്രെദ്ധയോടെത്തുന്ന സന്നദ്ധ സേനകൾ
ഉടയവരെ ഓർക്കാൻ ഇടംപോലും ഇല്ലാതെ
മരണഭയമില്ലാതെ
ദൈവത്തം ഏറുന്ന ഓരോ മനസിനും നന്ദി
ആശുപത്രി പടിയിൽ എത്തുന്നവർക്കൊക്കെയും
ആശ്രയം നൽകുന്ന മാലാഖമാർ
ഭയമല്ല വേണ്ടത് ധൈര്യമെന്നോദുന്ന
ഈശ്വര പ്രതിരൂപം ഡോക്ടർ
എങ്ങു നിന്ന് എന്ന് നമ്മളീ
മഹാവ്യാധിയിൽ നിന്ന് രക്ഷനേടും
മഹാവ്യാധിയിൽ നിന്ന് രക്ഷനേടും

ആദിത്യ.എൽ
8.G എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത