ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാവേലി നാടാം കേരളമേ പുകൾപെറ്റ നിൻ പൈതൃകം കാലത്തിന്നതീതമായി ജ്വലിച്ചിടുന്നു പ്രഭയൊടു മാനവ ഹൃദയങ്ങളിൽ ജാതിമത ചിന്തകൾ വെടിഞ്ഞു നാമൊന്നായി പൊരുതി വിജയിച്ച പ്രളയകാലത്തു ലോകം വാഴ്ത്തി "കേരളാ മോഡൽ" അവർണനീയം! ദുരിത വ്യാധി രൗദ്ര ഭാവം പൂകി പറന്നിറങ്ങും നാൾവഴികളിൽ കരുത്തുറ്റ കരങ്ങളാൽ ചെറുത്തിടുന്നു വീണ്ടും വിജയിക്കുന്നു "കേരളാ മോഡൽ"! എന്നുമീ വിജയം കാത്തിടുവാൻ മറക്കാതെ മനസ്സിൽ വയ്ക്കുകീ മന്ത്രം 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സോദരത്വേന വിളങ്ങിടേണം' നാമെന്നും .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത