ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
അനു ഇന്ന് വളരെ വൈകിയാണ് ഉണർന്നത്.കൊവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് മുഴുവൻ സ്കൂളുകൾക്കും നേരത്തെ തന്നെ അവധിയായിരുന്നു. അതുകൊണ്ട് അവൾ വൈകിയാണ് ഉണരാറുള്ളത്. അനുവിന്റെ അച്ഛന് വിദേശത്താണ് ജോലി. ഉണർന്ന ഉടൻ അവൾ അമ്മയെ തിരഞ്ഞു.. "അമ്മേ...... അമ്മേ... " അവൾ ഉറക്കെ വിളിച്ചു. അമ്മയെ കാണാനേയില്ല. അമ്മയെ കാണാതെ അവൾ പുറത്തേക്കിറങ്ങി. അപ്പോൾ അമ്മയും അടുത്ത വീട്ടിലെ സുഷമ ചേച്ചിയും മതിലിനടുത്ത് നിൽക്കുന്നത് അവൾ കണ്ടു. അനു അമ്മയുടെ അടുത്തേക്കോടി. അവരുടെ സംസാരവും കൊവിഡിനെ കുറിച്ചായിരുന്നു.സുഷമേച്ചിയുടെ ഭർത്താവ് പോലീസാണ്. രാവിലെ പോയാൽ പൊരിവെയിലത്തു ഏറെ വൈകുന്നതുവരെ നിൽക്കുന്നതിന്റെ വിഷമമാണ് ശുഷമേച്ചിക്. അതാണ് ചേച്ചി സംസാരിക്കുന്നത്. അമ്മേ അച്ഛൻ ഇന്നലെ വിളിച്ചിരുന്നോ? വിളിച്ചിരുന്നു എന്ന് അമ്മ മറുപടി പറഞ്ഞു. അവൾ ഇന്നലെ നേരത്തെ തന്നെ ഉറങ്ങിപോയിരുന്നു. അമ്മേ അച്ഛൻ എപ്പോഴാ നാട്ടിൽ വരുക എന്നാ പറഞ്ഞത്?. വേഗം വരുമെന്നാണ് അച്ഛൻ പറഞ്ഞത്. അമ്മ അപ്പോൾ ഇന്നലെ അച്ഛൻ പറഞ്ഞത് ഓർത്തു. അച്ഛന്റെ കൂടെയുള്ളവർക് കൊവിഡ് 19സ്ഥി രീകരിച്ചിട്ടുണ്ട്. അത് അച്ഛന് എന്ന് പകരുമെന്ന് അയാൾക്ക് അറിയില്ല. അച്ഛൻ അമ്മയോട് പറഞ്ഞത് എങ്ങനെ മകളോട് പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്ന് അവളുടെ അമ്മയ്ക്ക് അറിയില്ല.......
അച്ഛന്റെ തിരിച്ചുവരവും കൂട്ടുകാരോടുമൊത്തുള്ള കളിയും ഓർത്ത് അവൾ വീട്ടിൽ തന്നെ ഒറ്റയ്ക്കുള്ള കളി തുടങ്ങി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |