16:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരിടത്ത് ഒരു വികൃതിയായിരുന്ന കുട്ടി ഉണ്ടായിരുന്നു. അവന്റെ പേര് ഉണ്ണി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകഴുകില്ല. രാവിലെ പല്ല് തേയ്ക്കില്ല. ദിവസങ്ങളോളം കുളിക്കില്ല. അങ്ങനെയിരിക്കെയാണ് ചൈനയിൽ കൊറോണ വന്നത്. ആൾക്കാർ വീട്ടിലിരിക്കാൻ പറഞ്ഞു. ഉണ്ണിക്കുട്ടൻ കേട്ടില്ല. കറങ്ങി നടന്നു. നിർഭാഗ്യവശാൽ അവനും കൊറോണ വന്നു. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഇരുട്ടുമുറിയാലാക്കി. രണ്ടാഴ്ചക്കാലത്തെ ചികിത്സയ്ക്ക് ശേഷം അവന് രോഗം ഭേദമായി. അന്ന് അവനൊരു കാര്യം ബോധ്യമായിരുന്നു. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള മാരക രോഗങ്ങൾ നമ്മെ കീഴടക്കും. പിന്നൊരിക്കലും ഉണ്ണി ശുചിത്വം പാലിക്കാതിരുന്നിട്ടില്ല.
രുഗ്മിണി എ ജെ
3 ബി ഗവ. എൽ.പി.എസ്. പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ