ലോകം മുഴുവൻ വട്ടം കറക്കിയതവൻ
ഭീതിയാൽ മർത്യനെ വിറപിച്ചൊരു ചെറു കീടം
അവനെയ്ത അമ്പിൽ പൊലിഞ്ഞത്
പതിനായിരങ്ങളുടെ ജീവിതം
ഭൂമിയോ നിശ്ചലമായി
സമയത്തിന് വിലയില്ലാതെയുമായി
മർത്യൻ്റെ ഹുങ്കിന് അന്ത്യം വരുത്തിയവൻ
കുറ്റം പറയുവാൻ പോലും വായ തുറക്കാൻ വയ്യ
നടന്നു നീങ്ങുന്ന പാതകളോ വിജനമായി
ഭക്ഷണമില്ല, പണമില്ല മർത്യൻ വെറും പിണമായി
ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല
രോഗികളായി നിറഞ്ഞൊരീ നാട്
നിന്നുടെ ഭീതിയിൽ ബന്ധങ്ങൾ തച്ചുടയുന്നു
എല്ലാം ശൂന്യമായി തീരുന്നു
എങ്കിലും എവിടെയോ പ്രത്യാശയാം
ബ്രഹ്മസ്ത്രം നിന്നെ തകർക്കാൻ വന്നീടുന്നു
ചങ്ങലകൾ തകർത്തിടാം ജാഗ്രതയോടെ-
പൊരുതീടാം