മനുഷ്യർ വിനോദത്തിനായി
ജീവജാലങ്ങളെ കൂട്ടിലടച്ചു
അഹങ്കാരികളായി തീർന്നവർ
ഭൂമിക്കു തന്നെ ഭാരമായി
മനുഷ്യന്റെ ശല്യം സഹിക്കവയ്യാതെ
ഭൂമി തന്നെ സ്വയം പ്രതിരോധിച്ചു
വരൾച്ചയായും പ്രളയമായും
മഹാമാരിയായും മനുഷ്യനുമേൽ പതിച്ചു
പ്രതിരോധം തീർത്തുകൊണ്ട്
മനുഷ്യരും മുന്നോട്ട്
അവസാനമായി കണ്ണിനു മുന്നിൽ
വരാത്ത കൊറോണയും
നഗരവീഥികൾ നിശ്ശബ്ദമായി
സമുദ്രങ്ങൾ നിശ്ശബ്ദമായി
ആകാശവും നിശ്ശബ്ദമായി
കൊറോണ മനുഷ്യനെ കൂട്ടിലടച്ചു