എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ഇരുട്ടെ നീ മായുകില്ലേ

15:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇരുട്ടെ നീ മായുകില്ലേ

കാർമേഘം പോലെ പടർന്നു കയറിയ
മാരിയെ നീ ഇന്നു മായുകില്ലേ
ലോക മനസ്സു തൻ ശാപക്കറകൾ നീ
ഏറ്റുവാങ്ങി അങ്ങു മറയുകില്ലേ


 നിന്റെ ഈ വ്യാപന തൽഫലമായി ഞങ്ങൾ
കൂട്ടിൽ ഒതുങ്ങി കഴിയുന്നിതാ
ശൂന്യമാം തെരുവീഥികൾ നഗരങ്ങൾ
നിശബ്ദമാം ഭീകര സ്വപ്നങ്ങളും


ബന്ധങ്ങൾ ഭേദിച്ച് പടരുന്ന നാഴികയിൽ
വൈദ്യമില്ലാതെ അലയുന്നിതാ
മാനവരാശിതൻ ശാപമായ് മാറിയ
മാരിയെ നീ എന്നു പെയ്തു തോരും .

അക്ഷ വി എ
7 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത