സുകൃതം
അജയൻ ശാരീരികമായി പല രോഗപ്രശ്നമുള്ള വ്യക്തിയാണ്. കട്ടി പണികൾ ഒന്നും അജയന് ചെയ്യാൻ കഴിയില്ല. അജയന്റെ ഭാര്യ ജന്മനാ കാലിനു സ്വാധീനം ഇല്ലാത്ത ആളാണ്. അജയൻ കുടുംബത്തെ പട്ടിണി ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുവാൻ പല ജോലികൾ നോക്കി. പക്ഷേ അയാളുടെ ആരോഗ്യസ്ഥിതിക്ക് ചേർന്ന ജോലി ഒന്നും ലഭിച്ചില്ല. ഒരുപാട് ആലോചിച്ച ശേഷം അയാൾ ഒരു ജോലി കണ്ടത്തി. അയാളുടെ നാട്ടിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് നാടിന്റെ മഹത്വം, ഭംഗി ഇവയെല്ലാം കാണിച്ചു കൊടുക്കാൻ തീരുമാനിച്ചു. പൂച്ചോല എന്നാണ് അജയൻ താമസിക്കുന്ന നാടിന്റെ പേര്. വളരെ മനോഹരമാണ്. പുഴകളും, മലകളും, കാടുകളും, വെള്ളച്ചാട്ടവും ഇതെല്ലാം കാണുമ്പോൾ കുളിര് കയറും. അനേകം വിനോദ സഞ്ചാരികൾ ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്താറുണ്ട്. ഇപ്പോൾ പൂച്ചോലയിൽ എത്തുന്നവരെ നാട് കാണിക്കുന്നത് അജയൻ ആണ്. അങ്ങനെ അവരുടെ കുടുംബം സന്തോഷപൂർവം മുന്നോട്ട് പോയി . ഇപ്പോൾ വിനോദ സഞ്ചാരികളെ ഗൈഡ് ചെയുന്ന ജോലി ആരംഭിച്ചിട് 12 വർഷം ആയി. അജയന്റെ മകൻ അജയ് ഈ വർഷം പത്താം ക്ലാസ്സിൽ ആണ്.
ഇപ്പോൾ 2 വർഷമായി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ രീതിയിൽ ഉള്ള കുറവുണ്ട്. നേരത്തെ വന്നവർ തന്നെ വീണ്ടും ഈ പ്രകൃതി ഭംഗി കാണാൻ എത്തുമായിരുന്നു. ഇപ്പോൾ ആരും അങ്ങനെ എത്തുന്നില്ല. വരുന്നവർ തന്നെ 2, 3 ദിവസം കൊണ്ട് തിരിച്ചു പോവുകയും ചെയ്യുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എല്ലാവരോടും പറയുന്നത് പോലെ വീണ്ടും വരിക എന്ന് ജഡ്സൺ എന്ന വിേദശിയോട് പറഞ്ഞു. ജഡ്സൺ ഉടനെ പറഞ്ഞു, ഞാൻ എന്റെ ജീവിത കാലത്ത് ഇങ്ങോട്ട് വരില്ല. ഇവിടുത്തെ പുഴ കണ്ടോ നിറയെ പ്ലാസ്റ്റിക്. ഈ വെള്ളത്തിൽ കാൽ കഴുകിയാൽ വല്ല അസുഖം വരും. ഇവിടുത്തെ കാട്ടിൽ എത്ര മരങ്ങൾ ഉണ്ട്? വിരലിൽ എണ്ണാം. ഞങളുടെ മരുഭൂമിയിലെ ചൂടിനേക്കാൾ ഭയങ്കരമാണ് ഇവിടുത്തെ ചൂട്. മലകൾ കാണുമ്പോൾ ദയനീയത തോന്നുന്നു. പുകയും, പൊടിയും കൊണ്ട് നിൽക്കൻ വയ്യ. ഞാൻ ഇവിടുന്ന് പോവുകയാണ് ,ഇനി ഈ സ്ഥലത്തേക്ക് ഇല്ലേ ഇല്ല..
ഇപ്പോൾ അജയന് സഞ്ചാരികൾ എത്താത്തതിന്റെ കാരണം മനസ്സിലായി.കുറച്ച് നാൾ കൂടി കഴിഞ്ഞപ്പോൾ ആരും തന്നെ വരാത്ത അവസ്ഥയായി. പരിസ്ഥിതി നശീകരണം തടയേണ്ടത് അയാളുടെ ആവശ്യം ആയി മാറി. അയാൾ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിരവധി പേരെ സമീപിച്ചു. ഒരു നടപടിയും ഉണ്ടായില്ല. സത്യഗ്രഹം ചെയ്തു നോക്കി. ആർക്കും ഒരു കുലുക്കവും ഇല്ല. പിന്നീട് അയാളുടെ ആരോഗ്യ സ്ഥിതി മോശമായി ,പതുക്കെ അയാൾ മരണത്തിനു കീഴടങ്ങി. അച്ഛന്റെ മരണശേഷം മകൻ അമ്മയെയും കൊണ്ട് ബന്ധു വീട്ടിലേക്ക് പോയി. 4 മാസം കഴിഞ്ഞു വേനൽ കാലം ആരംഭിച്ചു. പൂച്ചോല ഗ്രാമത്തിലെ എല്ലാം കിണറുകളും വറ്റി. പുഴകൾ മലിനമായതു കൊണ്ട് അതിനെ ആശ്രയിക്കേണ്ടി വന്നില്ല. ചൂട് കാരണം ആർക്കും പുറത്തിറങ്ങുവാൻ വയ്യ. തുണക്ക് വരുന്ന വേനൽ മഴയും വന്നില്ല. ആർക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. വീടിനകത്തും ചൂട് കാരണം ഇരിക്കാൻ വയ്യ . പതുക്കെ അവർക്ക് ഈ അവസ്ഥയുടെ കാരണം തങ്ങൾ ആണെന്നു മനസ്സിലായി. ആ നാട് ഒന്നാകെ മരങ്ങൾ നട്ടു. അവിടുത്തെ ജനങ്ങൾ ആഹാരം കഴിച്ചിട്ടില്ല എങ്കിലും മരങ്ങൾ നനക്കുമായിരുന്നു. മാസങ്ങൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ പുഴ അവർ വൃത്തിയാക്കി. അവിടെ നടന്നിരുന്ന ക്വാറികൾ അവർ നിർത്തി. പൂച്ചോല ഗ്രാമം നാലഞ്ചു വർഷം കൊണ്ട് നേരെ ആയി .വിനോദ സഞ്ചാരികൾ തിരികെ വരും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഓർക്കുക, പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം ആണ്. ഇത് മറന്നാൽ അജയനെ പോലെ അനവധി പേരുടെ ജോലി ഇല്ലാതെയാകും. അത് പോലെ തന്നെ നമുക്ക് വീടിന് വെളിയിൽ ചൂട് കാരണം ഇറങ്ങാൻ കഴിയാതെ ,വെള്ളം കിട്ടാതെ മരിക്കേണ്ടേ അവസ്ഥ ഉണ്ടാകും. പരിസ്ഥിതി നന്നായാൽ ശുചിത്വവും രോഗപ്രതിരോധ ശേഷിയും തനിയെ ഉണ്ടാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം -
|