15:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha uv(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലങ്ങൾ മാറുമ്പോൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറുന്നു മാറുന്നു മനുഷ്യൻ്റെ മനസ്സിന്നു
വസ്ത്രങ്ങൾ നമ്മൾ മാറുന്നപോൽ
ഒറ്റിക്കൊടുക്കാൻ ചതിക്കാൻ കുടുക്കാൻ
എല്ലാരുമെന്തേ തുനിഞ്ഞിറങ്ങി
മർത്യ മനസ്സിൻ്റെ ആഴങ്ങളിൽ പോലും
സ്നേഹത്തിൻ്റെ ഒരു അംശമില്ലാ
ജാതിയും മതവും എന്തേയിന്നിങ്ങനെ
ദൈവത്തെ മറന്നു കളിച്ചിടുന്നു
സ്നേഹവും കരുണയുമായ ദൈവത്തിൻ
പേരുകൾ ചൊല്ലി കലഹിക്കുന്നു
ചതി തൻ വലയിലകപ്പെട്ടു പോയവർ
പാവം അവരിനി എന്തുചെയ്യാൻ
NEW GENERATION ൻ്റെ കാലത്ത് നാമെല്ലാം
ഫോണിൽ കളിച്ചു രസിച്ചിടുമ്പോൾ
ഭൂമിയോ നമ്മളെ ഒന്നാകെ സൃഷ്‌ടിച്ച
സ്രഷ്ടാവാം ദൈവത്തെ ഓർത്തിടേണം
മാറുന്ന മാറുന്ന മനുഷ്യ മനസ്സിൻ്റെ
ഒരു കോണിലെങ്കിലും ദൈവമേ നീ
നന്മയായ് സ്നേഹമായ്
ജ്ഞാനമായ് ബുദ്ധിയായ്
കെടാവിളക്കായി നീ ശോഭിക്കണേ.