15:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം അതിജീവിക്കാം
വിട ചൊല്ലണം സത്യമൊരുനാൾ നാം,
പക്ഷേ അതശ്രദ്ധമൂലമാവരുത്
ശുചിത്വത്തിലൂടെ നാ പ്രതിരോധിക്കും
പ്രതിരോധത്തിലൂടെ നാം അതിജീവിക്കും
നമ്മുടെ സ്വന്തമാംജീവിതനൗകയിൽ
ശുചിത്വമെന്ന മന്ത്രം ഉരുവിടണമെന്നും
വൃത്തിയില്ലായ്മമൂലം നാം നശിച്ചെങ്കിൽ
നാംമൂലം മറ്റൊരാൾ നശിക്കരുതേ
കാട്ടുതീപോലെ പടരുമിത്
വെളളമൊഴിച്ച് കെടുത്തണം നാം
ശ്രവങ്ങളിൽനിന്നു പടരുമിത്
തൂവാലകൊണ്ടു മറയ്ക്കണം നാം.
രോഡിലിറങ്ങി നടക്കുമ്പോൾ ഓർക്കൂ
വീട്ടിലമ്മ നീമൂലം കരയരുതേ
ഓർക്കൂ മർത്യാ നീ അശ്രദ്ധമൂലം
കൊല്ലരുതേ നാം ആരേയും
കൊറോണയെ ഇവിടുന്നോടിക്കാനായ്
പ്രതിരോധംതന്നെ നല്ലമാർഗ്ഗം
ശുചിത്വത്തിലൂടെ നാ പ്രതിരോധിക്കും
പ്രതിരോധത്തിലൂടെ നാം അതിജീവിക്കും