അതിജീവനം


അതിജീവനം
ചൈനയിൽ നിന്നൊരു മാരി വരുന്നു
കോവിഡ് എന്നൊരു വൈറസ്
ചെറുത്തു നിൽക്കാനായി നമ്മുടെ
കയ്യിലില്ലാ ഔഷധികൾ.

തടഞ്ഞു നിർത്താന് ‍വഴിയില്ലാതെ
തളർന്നുവീഴും മാലോകർ
തടഞ്ഞു നിർത്താനായി മാർഗം
വ്യക്തി ശുചിത്വം അതുമാത്രം

കൈകൾ നന്നാി കഴുകേണം
മുഖമൊന്നായി മൂടി കെട്ടേണം
അകലം പാലിച്ചീടേണം
ആരോഗ്യം നമ്മൾ കാത്തിടേണം

ഒത്തു പിടിക്കാം നമ്മൾക്ക്
ഒത്തൊരുമിക്കാം നമ്മൾക്ക്
ഒത്തുപിടിച്ചാൽ ഒഴിഞ്ഞുപോകും
മാരകമാമീ മഹാമാരി

 

അനാമിക ബി.എം.
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത