14:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39354(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമിത വീടിനുപുറത്തേക്കിറങ്ങി. പ്രഭാതത്തിന്റെ കുളിർമയിൽ അവൾ തന്റെ വീടിന്റെ ഭംഗി നോക്കി കണ്ടു. ചെറിയ വീടാണ്, പക്ഷേ അവൾക്കും അമ്മ ഷീലക്കും അച്ഛൻ പ്രമോദിനും അതൊരു സ്വർഗ്ഗമായിരുന്നു. പല്ലുതേയ്ക്കുന്നതിനിടയിൽഅവൾ പഴയകാലം ഓർത്തു. രണ്ട് പ്രളയം . ആദ്യത്തേതിൽ അവളുടെ വീട് നഷ്ടപ്പെട്ടു. രണ്ടാമത്തേതിൽ വാടകവീടും. പിന്നെ പഞ്ചായത്തിന്റേയും സുമനസ്സുകളായ നാട്ടുകാരുടെയും ശ്രമഫലമായാണ് ഈ വീട് അവർക്കകിട്ടിയത്. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ചെറിയ ജോലി തരപ്പെട്ട് അവളുടെ അച്ഛൻ ഗൾഫിലേക്കു പോയി. ഒരു മാസംകൂടി കഴിഞ്ഞാൽ വെക്കേഷനാകും. കൈ നിറയെ കാശുമായി അച്ഛൻ വരും. വെക്കേഷനടിച്ചുപൊളിക്കണം. ഇതൊക്കെയായിരുന്നു അവളുടെ സ്വപ്നം. പെട്ടെന്നൊരു ദിവസം സ്കൂളുകൾ അടച്ചു. പരീക്ഷകൾ മാറ്റിവച്ചു. കടകമ്പോളങ്ങൾ പൂട്ടി. ലോക്ഡൗണാണത്രേ! ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല. ലോകത്തിന്റെ നാനാഭാഗത്തും മരണം വിതച്ച കൊറോണ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. ടിവിയിലും പത്രമാധ്യമങ്ങളിലും എല്ലാംകൊറോണയെപ്പറ്റിയുള്ള വാർത്തകൾ നിറഞ്ഞു. അപ്പോഴാണ് ഗൾഫിൽനിന്നും അച്ഛൻ വിളിക്കുന്നത്. അച്ഛനു പനിയും ചുമയും ശ്വാസമുട്ടലുമൊക്കെയാണ്.അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന്. അവളും അമ്മയും അച്ഛനു വേണ്ടി പ്രാർത്ഥിച്ചു. കൊറോണ ഗൾഫിലും ഭീതി പടർത്തി തുടങ്ങിയിരിക്കുന്നു. പതിനായിരക്കണക്കിനു ആളുകൾക്ക് അസുഖം ബാധിച്ചു. ആയിരകണക്കിനു ആളുകൾ മരിക്കുന്നു. ലക്ഷകണക്കിനു ആളുകളെ ഐസൊലേറ്റ് ചെയ്യുന്നു. മരണപ്പെടുന്നവരെ അവിടെത്തന്നെ അടക്കം ചെയ്യുന്നു. രണ്ടാഴ്ചയായി അച്ഛന്റെ വിവരമൊന്നുമില്ല. അച്ഛനെ വിളിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. അവൾ വല്ലാതെ പരിഭ്രമിച്ചു. ഒരു ഫോൺകോളിനായി അവർ പ്രാർത്ഥനകളോടെ കാത്തിരുന്നു. ടിവി കണ്ടുകൊണ്ടിരുന്ന നമിത പെട്ടെന്ന് തുള്ളിച്ചാടി. അമ്മേ ഓടി വാ... അച്ഛൻ ടിവിയിൽ. ആണോ മോളേ എന്നു പറഞ്ഞുകൊണ്ട് നമിതയുടെ അമ്മ ഓടി വന്നു. അച്ഛൻ ചാനലുകാരോട് സംസാരിക്കുന്നു. നല്ലവരായ കുറച്ചു മലയാളി നേഴ്സുമാരുടെയും ഡോക്ടർമാരുടെയും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും സഹായത്തോടെയാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അവസാന നിമിഷം വരെ ഞാൻ മരിക്കുമെന്ന ചിന്തയിലായിരുന്നു. പക്ഷേ എന്റെ ചിന്തകളെയെല്ലാം മറികടന്ന് അവരെന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. കുറച്ചുകഴിഞ്ഞപ്പോൾ പ്രമോദിന്റെ ഫോൺ വന്നു. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ താൻ വരുമെന്ന് അയാൾ നമിതയെ അറിയിച്ചു. അച്ഛൻ പെട്ടെന്ന് വന്നാൽ മതിയെന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു. നമിതയ്ക്കും അവളുടെ അമ്മയ്ക്കും സന്തോഷമായി. വീണ്ടും പുതിയ സ്വപ്നങ്ങളുമായി അവളുറങ്ങി.