ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/കോവിഡ് -19 പ്രതിരോധം

കോവിഡ്-19 പ്രതിരോധം

ലോകംമുഴുവൻ ഭീതി പടർത്തുന്ന കോവിഡ്-19 പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ രോഗം വരാതെ നോക്കേണ്ടത് നമ്മുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്.ഈ ഉത്തരവാദിത്വത്തിൽ ആരോഗ്യവകുപ്പിനോടൊപ്പം നമ്മളും പങ്കുചേരണം.പരസ്പര സമ്പർക്കമില്ലാതെയും സാമൂഹിക അകലം പാലിച്ചും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും മാസ്ക് ധരിച്ചും പരിസര ശുചിത്വം പാലിച്ചും നമുക്ക് ജാഗ്രതയോടെ ഈ മഹാമാരിയെ നശിപ്പിക്കാം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെക്കാൾ വരാതെ നോക്കുന്നതാണല്ലോ നല്ലത്. അതിന് നമുക്ക് ഒരുമിച്ച് കൈ കോർക്കാം.ഒരു മനസ്സോടെ സമൂഹത്തെ ഈ മഹാമാരിയിൽ നിന്ന് നമുക്ക് സംരക്ഷിക്കാം.

മുഹമ്മദ് യാസീൻ.എസ്.എസ്
4A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം