14:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21094(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൗരൻ <!-- പൗരൻ --> | color= <!-- color - 1 -->...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൽ നിന്നും പൊട്ടിമുളച്ചു
ലോകം വിഴുങ്ങിയ കരിനാഗമായ്...
അതിൻ തൻ വിഷം, വെളിച്ചമാം പ്രത്യാശയെ
ഭീതിതൻ ഇരുളാക്കി...
ജീവനെ കൊയ്യുന്ന മഹാമാരിയായ്
പടരുന്ന തീനാളമായ്...
അതിനെ തളക്കുവാൻ ആയുധമില്ല
എങ്കിലും,മണ്ണിന്റെ മക്കൾ
പൊരുതീടും ഒറ്റക്കെട്ടായ്...
നന്മ മനസ്സുകൾ ജനിക്കുന്നുവെങ്ങും
ലോകർക്ക് കൈത്താങ്ങായ്..
പ്രതിരോധമാം ദീപം ജീവന്നു
കവചമായ് തീർത്തീടും.
ഒരുമതൻ മുന്നിൽ മാരികൾ
നിർജീവം...
തോൽക്കാനാകില്ല ഒരിക്കലും
കാരണം,ഇതെന്റെ മണ്ണും
എന്റെ ഉറ്റവരുമാണ്...