ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/കരുതൽ
കരുതൽ കരുതൽ "ഇത്തിരി നേരത്തെ ആയിരുന്നെങ്കിൽ രക്ഷപെട്ടേനെ"ഡോക്ടർ നിസ്സഹായനായി അവനെനോക്കി.അവന്റെ മിഴികൾ നിറഞ്ഞു."എന്റെ അച്ഛൻ"അവൻ ഉറക്കെ കരഞ്ഞു.രാവിലെ പെട്ടെന്നുണ്ടായ നെഞ്ചുവേദന.എന്നാൽ ആശുപത്രിയിലെത്താൻ താമസിച്ചു.കുറച്ചുദൂരെ നാട്ടിൻപുറത്താണവന്റെ താമസം.
യാത്രാസൗകര്യങ്ങൾ ഒന്നും തന്നെയില്ല.അവരുടെ ആകെ ആശ്രയം ഒരു പുഴയാണ്.പുഴയിൽ വള്ളത്തിലാണ് അവർഎല്ലായിടവും സഞ്ചരിക്കാറ്.എന്നാൽ ഇന്ന് പുഴ വറ്റി.കൈ നനയ്ക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥ.നാട്ടുകാർ ഒന്നിച്ച് പോള വാരിവൃത്തിയാക്കാൻ ഒരുങ്ങി.എന്നാൽ അവൻ ഉൾപ്പടെ ചിലർ ചേർന്ന് തടഞ്ഞു."അത് പഞ്ചായത്ത് ചെയ്യേണ്ടതാണ് നമ്മൾക്ക് കാര്യമില്ല".അവസാനം വെള്ളം പുഴയിൽ കൂടിഒഴുകാതെയായി.നെഞ്ചുവേദന വന്ന അച്ഛനെ ആളുകൾ ചേർന്ന് കസേരയിൽ ഇരുത്തി ചുമന്ന്ആശുപത്രിയിൽ എത്തിച്ചപ്പോൾ സമയം ഒരുപാടായി.ആ നിമിഷം അവന് തന്നോട് തന്നെ വെറുപ്പ് തോന്നി.എല്ലാവരോടും ചേർന്ന് താനും ധാരാളം മാലിന്യങ്ങൾ പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞു.പലനാൾ നമ്മൾ വഞ്ചിച്ചപ്പോൾ ഒരുനാൾ പുഴ തിരിച്ചു ചതിച്ചു.പക്ഷേ ..... അത്........അവന് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
|