കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ്

17:16, 27 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചിത്രം:teach1.jpg <br /><font color=red>ടീച്ചറുടെ പേജ്</font> <br /><font color=blue>ഇന്ന് റിപ്പബ്…)


ടീച്ചറുടെ പേജ്
ഇന്ന് റിപ്പബ്ളിക് ദിനം കഴിഞ്ഞുള്ള പുലര്‍വേളയാണ്. നാം 60 വയസ്സ് പിന്നിട്ട് 61 ലേക്ക് കടക്കുകയാണ്. രാജ്യം ഭീകരന്മാരുടെ ഭീഷണിയെ സുധീരം നേരിട്ട് സമാധാനത്തിന്റെ തൂവെളിച്ചത്തില്‍ മുങ്ങി നില്‍കുകയാണ്.
വികസ്വര രാഷ്ട്രമായ ഭാരതം വളരെയധികം മുന്നേറിയിരിക്കുന്നു. ഇനിയും നമുക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍വവിധ അഭ്യുന്നതിയാണ് പരമ ലക്ഷ്യം. വിദ്യ അത് എത്ര നേടിയാലും പ്രായോഗികതയില്‍ കാലൂന്നിയതാവണം.
നാളെയുടെ വാഗ്ദാനങ്ങളായ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കേവലം പുസ്തക പുഴുവായി കാലക്ഷേപം നടത്താനുള്ളതല്ല വിദ്യാര്‍ത്ഥി ജീവിതം. കണ്ണ് തുറന്ന്, കാത് വിടര്‍ത്തി, ഈ മഹാ പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുക. അതിന് ഒറ്റ മാര്‍ഗമേ ഉള്ളു.....
അന്വേഷിക്കുക.... അന്വേഷിച്ചു കൊണ്ടേ ഇരിക്കുക....

സസ്നേഹം ആര്‍. പ്രസന്നകുമാര്‍ 27/01/2010